ഹെൽത്ത് ഡെസ്ക്
പുരുഷൻമാരിൽ ലൈംഗിക ശക്തിയും ലൈംഗികോത്തേജനവും വർധിപ്പിക്കുന്ന മരുന്നുകളാണ് വയാഗ്ര. ശരീരത്തിലുണ്ടാകുന്ന ചില മൂലികകളുടെ അപര്യാപ്തതയാണ് ആളുകളിലെ ലൈംഗിക ശേഷിക്കുറവിനു കാരണമാകുന്നത്. ഇതിനു പരിഹാരം കാണാൻ വിദേശ നിർമിത വയാഗ്ര തന്നെ വേണമെന്നില്ല. ഇതിന് പ്രകൃതിദത്തമായ പല വഴികളും പരമ്പരാഗതമായി നമ്മുടെ നാട്ടിൽ തന്നെ പ്രചാരത്തിലുണ്ട്. എങ്കിൽ പിന്നെന്തിനു വയാഗ്ര എന്നു ചിന്തിക്കുന്നവരോട്. നല്ലൊരു വയാഗ്ര വീട്ടിൽ തന്നെ ഉണ്ടാക്കാം. ഹോം മേഡ് വയാഗ്ര ഉണ്ടാക്കുന്നത് എങ്ങനെ എന്നല്ലേ.
ആവശ്യമായ സാധനങ്ങൾ
തണ്ണി മത്തൻ
ചെറുനാരങ്ങ
ഉണ്ടാക്കുന്ന വിധം
തണ്ണിമത്തൻ കുരുകളഞ്ഞ് ചെറുതായി മുറിച്ചെടുക്കുക.
പിന്നീട് ഇത് ജ്യൂസറിലിട്ട് ഒരു ലിറ്റർ തണ്ണിമത്തൻ ജ്യൂസ് എടുക്കുക. തണ്ണിമത്തനകത്തുള്ള വെള്ള ഭാഗവും ചേർക്കാം. കാരണം അതിൽ ധാരാളം സിട്രുലിൻ അടങ്ങിയിട്ടുണ്ട്.
ഈ ജ്യൂസ് ഒരു പാത്രത്തിലെടുത്ത് അൽപനേരം തിളപ്പിക്കുക. പിന്നീട് ഇതിലേക്ക് ഒരു ചെറുനാരങ്ങയും പിഴിഞ്ഞൊഴിച്ച് രണ്ടും ചേർത്ത് നന്നായി ഇളക്കുക.
ജ്യൂസിൽ അടങ്ങിയിട്ടുള്ള വെള്ളം പകുതിയോളം കുറയുന്നത് വരെ തിളപ്പിക്കുന്നതാണ് നല്ലത്.
അതിന് ശേഷം നന്നായി തുടച്ചു വൃത്തിയാക്കിയ ഒരു ഗ്ലാസ് ജാറിലേക്ക് ജ്യൂസ് ഒഴിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം.
വെറും വയറിലാണ് ജ്യൂസ് കഴിക്കേണ്ടത്. അതായത് പ്രാതലിന് മുമ്പ് അതിരാവിലെയും അത്താഴത്തിന് മുമ്പ് രാത്രിയും കഴിക്കാം.
രണ്ട് ടേബിൾ സ്പൂൺ വീതമോ അല്ലെങ്കിൽ ഒരു കപ്പിന്റെ മൂന്നിൽ ഒരു ഭാഗമോ കഴിച്ചാൽ മതി.
ശരീരഭാരത്തെ അടിസ്ഥാനമാക്കിയാണ് ഇത്. പ്രകൃതി ദത്തമായ ചേരുവകളായതിനാൽ സുരക്ഷിതമാണ് എല്ലാ വയസ്സിലുള്ളവർക്കും അനുയോജ്യവുമാണ്.
ജനനേന്ദ്രിയ ഭാഗങ്ങളിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താൻ സഹായിക്കുന്ന സിട്രുലിൻ അമിനോ ആസിഡ് തണ്ണിമത്തനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടാണ് തണ്ണിമത്തനുകൾ വയാഗ്ര മരുന്നുകളുടെ ഫലം ചെയ്യുമെന്നു പറയുന്നത്.