സെലിബ്രിറ്റികളോട് ആരാധന തോന്നുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ പലപ്പോഴും ഈ ആരാധന അന്ധമാകുമ്പോള്‍ അത് താരങ്ങള്‍ക്ക് തന്നെ ഉപദ്രവമായി തീര്‍ന്ന സംഭവങ്ങളും ധാരാളം. ആരാധന മൂത്ത് തങ്ങളുടെ പ്രിയ താരത്തെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരും കുറവല്ല. അത്തരത്തിലൊരു വിവാഹാഭ്യര്‍ത്ഥന കണ്ട് കണ്ണും തള്ളിയിരിക്കുകയാണ് നടി തപ്‌സി പന്നു. തന്റെ കട്ട ആരാധകന്‍ തനിക്കയച്ച വ്യത്യസ്തമായ വിവാഹാലോചന തപ്‌സി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തപ്‌സിയെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നെന്നും തന്നെ വിവാഹം കഴിച്ചു ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകാമോയെന്നും പറഞ്ഞ് പ്രൊപ്പോസ് ചെയ്യുന്ന ആരാധകന്‍ തന്റെ ഗുണഗണങ്ങളും തപ്‌സിയെ സ്വന്തമാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും വെളിപ്പെടുത്തുന്നുണ്ട്.താന്‍ ഒരു വെര്‍ജിന്‍ ആണെന്നും സസ്യാഹാരിയാണെന്നും മദ്യപനല്ലെന്നും, വേണമെങ്കില്‍ നുണ പരിശോധനയ്‌ക്കോ നാര്‍ക്കോ ടെസ്റ്റിനോ ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റിനോ തയ്യാറാണെന്നാണ് ആരാധകന്‍ പറയുന്നത്. ഇനി ജീവിതത്തില്‍ മറ്റെന്ത് വേണം ബെസ്റ്റ് പ്രൊപ്പോസല്‍ എവര്‍ എന്ന കാപ്ഷ്യനോടെയാണ് തപ്‌സി ഈ പ്രൊപ്പോസല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ ഇത് വെറും ഫോട്ടോഷോപ്പ് ആണെന്ന് പറഞ്ഞു രംഗത്തെത്തിയവരുമുണ്ട്
ഞാന്‍ വെര്‍ജിന്‍ ആണ്; എന്ത് ടെസ്റ്റിനും തയാര്‍; എന്നെ വിവാഹം കഴിക്കണം; തപ്‌സിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി ആരാധകന്‍
Tags: thapsya