മസാജ് പാര്‍ലറുകള്‍ക്ക് വേണ്ടി ബെംഗളൂരുവിലും മുംബൈയിലുമെത്തുന്നത് തായ് വനിതകള്‍; ലൈംഗീക അടിമകളായി ജീവിതം

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായി നിരവധി തായ് യുവതികളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച തായ് എംബസി. ദില്ലി, ടൂറിസ്റ്റ് നഗരമായ ജയ്പൂര്‍, ടെക് ഹബ്ബായ ബെംഗളൂരു എന്നീ നഗരങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ റെയ്ഡില്‍ രക്ഷപ്പെടുത്തിയിട്ടുള്ളതെന്നും സാക്ഷ്യപ്പെടുത്തുന്നു.

രക്ഷപ്പെടുത്തിയവര്‍ക്ക് വേണ്ടി തായ് ലന്‍ഡില്‍ നൈപുണ്യ വികസന ക്യാമ്പുകളും പുനരധിവാസ പദ്ധതികളും നല്‍കിവരുന്നതായും എംബസി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയിലെ മസാജ് പാര്‍ലര്‍ ബിസിനസിന് കൊഴുപ്പേകുന്നത് തായ്ലന്‍ഡില്‍ നിന്നുള്ള വനിതകള്‍. തായ്ലന്‍ഡില്‍ മനുഷ്യക്കടത്തുവഴി ഇന്ത്യയിലെത്തിക്കുന്ന സ്ത്രീകളെയാണ് ഇത്തരത്തില്‍ സ്പാ- മസാജ് പാര്‍ലര്‍ ബിസിനസുകള്‍ക്ക് ഉപയോഗിച്ച് വരുന്നതെന്നാണ് പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നത്.

ത്വക്കിന്‍റെ കാര്യത്തില്‍ തായ് വനികള്‍ക്കുള്ള ഉയര്‍ന്ന പരിഗണനയാണ് ലൈംഗിക അടിമകളായി തായ് വനിതകളെ മാത്രം തിരഞ്ഞെടുക്കുന്നതിനുള്ള ഒരു കാരണമെന്നാണ് സേവ് ദി ചില്‍ഡ്രണ്‍ ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ ജ്യോതി നാലെ പറയുന്നത്.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പോലീസ് രക്ഷിവരും തായ് ലാന്‍ഡ് വനിതകളാണ് കണ്ടെത്തല്‍ ഇത്തരത്തില്‍ നിരവധി പേര്‍ മനുഷ്യക്കടത്ത് വഴി ഇന്ത്യയിലെത്തിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണ്.

ദാരിദ്ര്യം തൊലില്ലായ്മ, പിമ്പുകളുടെ സ്വാധീനം, മനുഷ്യക്കടത്തുകാരുടെ കയ്യിലകപ്പെടല്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ലൈംഗിക അടിമകളാവാന്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടുള്ളവരാണ് ഇത്തരത്തില്‍ രക്ഷപ്പെടുത്തിയിട്ടുള്ളവരില്‍ ഭൂരിഭാഗവും.

തായ് ലന്‍ഡിന് പുറമേ അയല്‍രാജ്യങ്ങളാ നേപ്പാള്‍,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വനിതകളും പെണ്‍കുട്ടികളും ഇത്തരത്തില്‍ ലൈംഗിക അടിമകളായും വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചും ഇന്ത്യയില്‍ കഴിയുന്നുണ്ട്. അയല്‍രാജ്യങ്ങളില്‍ നിന്ന് മനുഷ്യക്കടത്ത് വഴി എത്തുന്നവരാണ് ഭൂരിഭാഗവും.

Top