കൊച്ചി: പള്‍സര്‍ സുനി അറസ്റ്റിലായെന്ന വാര്‍ത്ത ആക്രമണത്തിനിരയായ നടിക്ക് ആശ്വാസം നല്‍കുന്നുവെന്ന് വ്യക്തമാക്കി ഉറ്റസുഹൃത്ത് രമ്യാനമ്പീശന്‍. രമ്യാനമ്പീശനൊപ്പം രണ്ടുമൂന്നുദിവസം ചെലവഴിക്കാനായാണ് നടി സംഭവദിവസം കൊച്ചിയിലേക്ക് വന്നതെന്ന് സംവിധായകന്‍ ലാല്‍ വെളിപ്പെടുത്തിയിരുന്നു.
ഷൂട്ടിംഗിന്റെ ഭാഗമായല്ല നടി വന്നതെന്നും നടി ആവശ്യപ്പെട്ടതുപ്രകാരമാണ് ലാല്‍ക്രിയേഷന്‍സ് വാഹനം ഏര്‍പ്പാടാക്കിയതെന്നുമായിരുന്നു ലാല്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടിക്ക് പ്രതി അറസ്റ്റിലായത് വലിയ ആശ്വാസമായെന്നു വ്യക്തമാക്കി രമ്യാ നമ്പീശന്റെ പ്രതികരണം വരുന്നത്
അറസ്റ്റ് വൈകുന്നതില്‍ നടിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാള്‍ ഇപ്പോള്‍ അവള്‍ക്ക് ആശ്വാസമായി. സുഹൃത്തുക്കളും പൊതുസമൂഹവും അവള്‍ക്കൊപ്പം നിലയുറയ്ക്കുന്നത് അവള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെന്നും രമ്യ നമ്പീശന്‍ ചാനലിനോട് വെളിപ്പെടുത്തി. തനിക്കുണ്ടായ അനുഭവം മുഴുവന്‍ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്ന സംഭവമായി മാറണമെന്നാണ് നടി ആഗ്രഹിക്കുന്നത്.
അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അവള്‍ മുക്തയായി വരികയാണ്. നീതി ലഭിക്കുന്നതുവരെ പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന് എല്ലാ പിന്തുണകളുമായി തങ്ങള്‍ സുഹൃത്തുക്കള്‍ അവള്‍ക്കൊപ്പം ഉണ്ടാകുമെന്നും രമ്യ പറഞ്ഞു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നോ എന്ന കാര്യം ഇപ്പോള്‍ പറയുന്നില്ലെന്നും രമ്യ പറഞ്ഞു. ആക്രമണത്തിന് ഇരയായ നടിയുടെ ഉറ്റ സുഹൃത്തായ മഞ്ജുവാര്യരും സമാന രീതിയില്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കേസില്‍ ശക്തമായി അന്വേഷണം നടത്തി ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരുംവരെ ശക്തമായ വിഷയം ഉന്നയിച്ച് നിലകൊള്ളുമെന്ന് മഞ്ജു വ്യക്തമാക്കുകയും ചെയ്തിരുന്നു.