ഉടുപ്പിലെ കറ എല്ലാവരും കണ്ടു, അപമാനിതയായി: വര്‍ഷങ്ങള്‍ക്കുശേഷം തുറന്ന് പറച്ചിലുമായി മോണിക്ക

ലോകമെങ്ങും നിറഞ്ഞു നിന്ന ഒന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും മോണിക്ക ലെവിന്‍സ്‌കിയും തമ്മിലുള്ള ബന്ധത്തിന്റെ കഥകള്‍. ലോക മാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ചയായിരുന്നു മോണിക്ക ലെവിന്‍സ്‌കിയുടെ തുറന്ന് പറച്ചിലുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അതേ വിഷയം ചര്‍ച്ചയ്‌ക്കെടുത്തിരിക്കുകയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍. മോണിക്ക തന്നെയാണ് പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുന്നത്.

തന്നെ ആദ്യം കണ്ടപ്പോഴേ ക്ലിന്റണ്‍ ബാത്ത് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി കാര്യം സാധിച്ചിരുന്നുവെന്നാണ് മോണിക്കയുടെ വെളിപ്പെടുത്തുന്നത്. ബന്ധപ്പെട്ടതിന് ശേഷം തന്റെ ഉടുപ്പില്‍ പറ്റിയ കറ എല്ലാവരും കണ്ടിരുന്നുവെങ്കിലും ആരും അതേക്കുറിച്ച് തന്നോട് പറഞ്ഞില്ലെന്നും മോണിക്ക പരിതപിക്കുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ നിരവധി ഇന്റര്‍വ്യൂകള്‍ മോണിക്ക മാധ്യമങ്ങള്‍ക്കേകിയിരുന്നു. എന്നാല്‍ താനും ക്ലിന്റനും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് മോണിക്ക വളരെ അപൂര്‍വമായി മാത്രമേ വെളിപ്പെടുത്താറുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴിതാ പുതിയ എ ആന്‍ഡ് ഇ ഡോക്യു സീരീസിന് വേണ്ടി മോണിക്ക അത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ഈ ഇന്റര്‍വ്യൂ നവംബര്‍ 18ന് രാത്രി 9 മണിക്കാണ് പ്രക്ഷേപണം ചെയ്യുന്നത്. ഒരു ഡിന്നറിന് ശേഷം ഓവല്‍ ഓഫീസിലെ ബാത്ത് റൂമില്‍ കൊണ്ട് പോയി ക്ലിന്റണ്‍ തന്നെ ഇത്തരത്തില്‍ ഉപയോഗിക്കുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും മോണിക്ക പറയുന്നു.അന്ന് തന്റെ നീല വസ്ത്രത്തിലായിരുന്നു കറ വീണിരുന്നതെന്നും മോണിക്ക ഓര്‍ത്തെടുക്കുന്നു.

തന്റെ വസ്ത്രത്തിന്‍ പുറകില്‍ ചീരയുടെ ചാറ് പറ്റിയതാണെന്നായിരുന്നു താന്‍ ധരിച്ചിരുന്നതെന്നും എന്നാല്‍ മറിച്ചാണ് സംഭവിച്ചതെന്ന് പിന്നീടാണ് തിരിച്ചറിയാന്‍ സാധിച്ചതെന്നും അപ്പോഴേക്കും എല്ലാവരും ഇത് കണ്ട് താന്‍ അപമാനിതയായിരുന്നുവെന്നും മോണിക്ക വെളിപ്പെടുത്തുന്നു. അന്ന് താന്‍ കൂട്ടുകാര്‍ക്കൊപ്പം ഡിന്നറിന് പോകുന്നതിനായിരുന്നു ആ മനോഹരമായ നീല വസ്ത്രം ധരിച്ചിരുന്നതെന്നും ഡിന്നറിന് ഇക്കാര്യം കണ്ട ആരും ഇത് തന്നോട് സൂചിപ്പിച്ചില്ലെന്നും മോണിക്ക പരിതപിക്കുന്നു.

ആരെങ്കിലും ഇതിനെക്കുറിച്ച് സൂചനയേകിയിരുന്നുവെങ്കില്‍ താന്‍ ബാത്ത് റൂമില്‍ പോയി ഇത് കഴുകിക്കളയുമായിരുന്നുവെന്നും മോണിക്ക പറയുന്നു. വൈറ്റ്ഹൗസിലെ ഡൈനിങ് റൂമില്‍ വച്ച് ക്ലിന്റണ്‍ തനിക്ക് ഒരു കൂട്ടം സമ്മാനങ്ങള്‍ നല്‍കിയിരുന്നുവെന്നും അതില്‍ ഒരു ഹാറ്റ് പിന്നുണ്ടായിരുന്നുവെന്നും മോണിക്ക ഓര്‍ക്കുന്നു. തനിക്ക് ഹാറ്റുകളണിഞ്ഞാല്‍ സൗന്ദര്യം വര്‍ധിക്കുമെന്നും ക്ലിന്റന്‍ അന്ന് പുകഴ്ത്തിയിരുന്നുവെന്നും മോണിക്ക ഓര്‍ക്കുന്നു. തുടര്‍ന്ന് താന്‍ ബാത്ത് റൂമിലേക്ക് പോയപ്പോള്‍ അദ്ദേഹം പിന്തുടരുകയും വളരെ അടുത്ത് ഇടപഴകാന്‍ നിര്‍ബന്ധിതയാവുകയുമായിരുന്നുവെന്നും മോണിക്ക ഇപ്പോള്‍ വെളിപ്പെടുത്തുന്നു

Top