ഫ്രാങ്കോമുളയ്ക്കലിന്റെ കന്യാസ്ത്രീ പീഡനം ആസ്പദമാക്കി സിനിമ. ‘ദ ഡാര്‍ക്ക് ഷേഡ്സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെഫേര്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ആന്റോ ഇലഞ്ഞിയാണ്.
മൂന്ന് ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മലയാളത്തിലെയും തമിഴിലെയും പ്രഗത്ഭ താരങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ സംവിധായകന്‍ രാംദാസ് രാമസ്വാമി ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
കടവേളില്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് സിനിമയാണ്. അനില്‍ വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഡല്‍ഹിയിലും ജലന്ധറിലുമായി മാര്‍ച്ച് അവസാന വാരം നടക്കും. എറണാകുളം വഞ്ചി സ്‌ക്വയറില്‍ നീതി ആവശ്യപ്പെട്ട് കന്യാസ്ത്രികള്‍ നടത്തിയ സമരത്തെ അനുകൂലിച്ച് പങ്കാളികളായവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും
തമിഴ് സിനിമാരംഗത്തെ പ്രമുഖ സംവിധായകനായ രാംദാസ് രാമസ്വാമി ഫ്രാങ്കോ മുളയ്ക്കന്റെ വേഷമാണ് രാംദാസ് കൈകാര്യം ചെയ്യുക. നടിമാരായ നീനാകുറുപ്പ്, മോഹിനി തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തും. ഒരു മെത്രാന്റെയും കന്യാസ്ത്രീയുടേയും ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളും അതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ആകും കഥാതന്തുവെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി