ദില്ലി: ഒമ്പത് ദിവസം മുമ്പ് കാണാതായ പതിനാലുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നെന്നാണ് പോലീസ് സംശയം.
സംഭവത്തില്‍ നരേലയിലെ സന്നോത്ത് ഗ്രാമത്തില്‍ നിന്ന് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 15ന് പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
രണ്ടു ദിവസം മുമ്പ് ഒരു കടയുടമയാണ് മൃതദേഹത്തെക്കുറിച്ച് അറിയിച്ചത്. തന്റെ കടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും തൊഴിലാളികളില്‍ ഒരാളെ കാണാനില്ലെന്നും പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.