സ്വന്തം ലേഖകൻ
ജമ്മു: ഇന്ത്യൻ സൈന്യം നാലു മണിക്കൂർ കൊണ്ടു തകർത്തത് ഇന്ത്യയിലേയ്ക്കു നുഴഞ്ഞു കയറാനെത്തുന്ന പാക്ക് തീവ്രവാദികൾക്കു അവസാന കേന്ദ്രം ഒരുക്കിയിരുന്ന ഫൈനൽ ഡെസ്റ്റിനേഷൻ. ഇന്ത്യയിലേയ്ക്കു നുഴഞ്ഞു കയറാൻ പാക്കിസ്ഥാൻ റിക്രൂട്ട് ചെയ്യുന്ന തീവ്രവാദികൾക്കു നാലു ഘട്ടങ്ങളിലായാണ് പരിശീലനം നൽകുന്നത്.
മുസ്ലീം പള്ളികളും, കോളജുകളും കേന്ദ്രീകരിച്ചു മൂന്നിലധികം ആൺകുട്ടികളുള്ള വീടുകളിൽ നിന്നുമാണ് ഇന്ത്യയിലേയ്ക്കു കടന്നു കയറാനുള്ള തീവ്രവാദികളെ പാക്കി സൈന്യം റിക്രൂട്ട് ചെയ്യുന്നത്. മുസ്ലീം പള്ളികളിൽ മത തീവ്രവാദം കുത്തി വച്ച്, യുവാക്കളെ ഇന്ത്യയ്‌ക്കെതിരെ തിരിക്കുകയാണ് ചെയ്യുന്നത്. കോളജുകളിലും സൈന്യം നേരിട്ട് ഇത്തരത്തിൽ വ്യാപകമായ രീതിയിൽ ക്ലാസ് സംഘടിപ്പിക്കും. തുടർന്നാണ് ജിഹാദ് പോരാട്ടത്തിനായി ഇന്ത്യക്കെതിരെ യുവാക്കളെ തിരിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നാണ് ഇവർ യുവാക്കളെ തീവ്രവാദത്തിലേയ്ക്കു പ്രധാനമായി റിക്രൂട്ട് ചെയ്യുന്നത്. മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങളിൽ നിന്നു ഒന്നോ രണ്ടോ പേരെ തീവ്രവാദ ക്യാംപുകളിലേയ്ക്കു റിക്രൂട്ട് ചെയ്യും. രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് സൈന്യം ഈ കുടുംബത്തിനു നഷ്ടപരിഹാരമായി നൽകുന്നത്.
തുടർന്നു ബലൂചിസ്ഥാനിലെ പ്രത്യേക ലൈംഗിക കേന്ദ്രത്തിൽ ഒരു മാസം എല്ലാ വിധ സുഖസൗകര്യങ്ങളോടും കൂടി ജീവിതം അസ്വദിക്കുന്നതിനുള്ള പ്രത്യേക അവസരം ഒരുക്കും. ഇവിടെ നിന്നു മനസും ശരീരവും സജ്ജമാക്കിയാവും ഇവർ പുറത്തേയ്ക്കു വരിക. തുടർന്നു മതപഠനത്തിനായി രണ്ടു മാസം നീണ്ടു നിൽക്കുന്ന ക്യാംപ്. ഈ ക്യാംപിൽ ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിനു വേണ്ട മാനസികവും മതപരവുമായി പരിശീലനം നൽകും. തുടർന്ന് മൂന്നാം ക്യാംപിലെ ആയുധപരിശീലനമാണ്. തോക്കും ബോംബും കത്തിയും അടക്കമുള്ള ആയുധങ്ങളും, ആയുധമില്ലാതെ സൈന്യത്തെ നേരിടുന്നതിനുള്ള പരിശീലനവും ഇവിടെ നൽകുന്നുണ്ട്. തുടർന്നാണ് ഏറ്റവും അവസാനത്തേതും, ഇന്ത്യയുടെ അതിർത്തിയോടു ചേർന്നുള്ളതുമായ ഭീകര ക്യാംപുകളിലേയ്ക്കു ഇവരെ അയക്കുന്നത്.
എല്ലാ അടവുകളും പൂർത്തിയാക്കി മാനസികമായി സജ്ജരായ തിരഞ്ഞെടുത്തവരെ മാത്രമാണ് ഈ ക്യാംപുകളിലേയ്ക്കു കടത്തി വിടുന്നത്. ഇവർ ഇവിടെ പത്തു ദിവസം നടക്കുന്ന പരിശീലനത്തിനു ശേഷം ഇന്ത്യയുടെ അതിർത്തിയിലേയ്ക്കു നുഴഞ്ഞു കയറും. ഇത്തരത്തിലെ അവസാന ഘട്ടപരിശീലന കേന്ദ്രമാണ് ഇപ്പോൾ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ തകർത്തിരിക്കുന്നത്. അവസാന ഘട്ട പരിശീലനം നടക്കുന്ന സ്ഥലത്തിനു ഫൈനൽ ഡെസ്റ്റിനേഷൻ എന്നാണ് പാക്ക് സൈന്യം നൽകിയിരിക്കുന്ന പേര്. ആയുധപരിശീലനം നൽകുന്ന സ്ട്രാറ്റജിക് ഡൈസ്റ്റിനേഷനിലാണ് തീവ്രവാദ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന തലമുതിർന്ന തീവ്രവാദികൾ ഉണ്ടാകുക. ഇനി ഈ കേന്ദ്രങ്ങൾ തകർക്കുകയാണ് ഇന്ത്യൻ സൈന്യത്തിന്റെ ലക്ഷ്യം.