മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ! നിർമ്മല സീതാരാമന്റെ ഏഴാം ബജറ്റ് അവതരണം തുടങ്ങി !

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. പണപ്പെരുപ്പം 3.1 ശതമാനമായെന്നും നാലു ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുകാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നാലു കോടി യുവാക്കള്‍ക്ക് അവസരം നല്‍കുമെന്നും ധനമന്ത്രി  പ്രഖ്യാപിച്ചു.

തുടർച്ചയായ ഏഴാം ബജറ്റ് അവതരണമാണ് നിർമല സീതാരാമൻ നടത്തുന്നത്. ബജറ്റ്‌ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ, ചോദിച്ചതിൽ എന്തൊക്കെ അനുവദിക്കും എന്നറിയാൻ കാത്തിരിക്കുകയാണ്‌ കേരളം. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ്‌ സംസ്ഥാനം ഉന്നയിച്ചത്‌. ബജറ്റിൽ പ്രതീക്ഷയുണ്ടെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞദിവസം മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top