ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച്‌ മാര്‍ച്ച്‌ 21 ഓടെ ആന്‍ഡമാന്‍ തീരത്തിനു സമീപത്ത് വെച്ച്‌ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മാര്‍ച്ച്‌ 23 ഓടെ ബംഗ്ലാദേശ് -മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇത് ഇന്ത്യന്‍ തീരത്തിനു ഭീഷണിയാകില്ല. എന്നാല്‍ കേരളത്തില്‍ ഒറ്റപെട്ട വേനല്‍ മഴ തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

Top