ന്യൂഡല്‍ഹി: വിവാഹവേദിയിലേക്കു തിരിക്കാനൊരുങ്ങിയ യുവാവിന്റെ നോട്ടുമാല 14 വയസുകാരന്‍ പൊട്ടിച്ചുകൊണ്ടോടി. നഷ്ടം 1.25 ലക്ഷം രൂപ. വരന്‍ കുതിരപ്പുറത്ത് കയറാന്‍ ഒരുങ്ങുന്നതിനിടെയാണു 14 വയസുകാരന്‍ മാല പൊട്ടിച്ചു കടന്നത്.
ഡല്‍ഹിയിലെ മായപുരിയിലാണു സംഭവം. വിവാഹവേദിയിലേക്കു തിരിക്കുന്നതിനു മുമ്പാണു വരനെ നോട്ടുമാല അണിയിച്ചത്. 500 രൂപയുടെ 329 നോട്ടുകളാണു മാലയിലുണ്ടായിരുന്നത്.
മൂല്യം 1,64,500 രൂപ. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കൗമാരക്കാരനെ കണ്ടെത്തി. എന്നാല്‍, 79 നോട്ടുകള്‍ മാത്രമേ വീണ്ടെടുക്കാനായുള്ളൂ. ബാക്കി 1.25 ലക്ഷം രൂപയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക