ചെന്നൈ: മൂത്ത മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ മനോവിഷമത്തിലായിരുന്ന ഹോട്ടലുടമ ഭാര്യയെയും ഇളയ രണ്ടു പെണ്‍മക്കളെയും അമ്മിക്കല്ലുകൊണ്ട് ഇടിച്ച് കൊന്ന ശേഷം ജീവനൊടുക്കി. ലക്ഷ്മണന്‍ (50), ഭാര്യ ഭുവനേശ്വരി (45), മക്കളായ വിനോദിനി (18), അക്ഷയ (15) എന്നിവരാണ് മരിച്ചത്.
നാഗപട്ടണത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദമ്പതിമാരുടെ മൂത്ത മകളായ ധനലക്ഷ്മിയുടെ പ്രണയ ബന്ധം വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ മൂന്നു മാസം മുമ്പ് ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായ ലക്ഷ്മണന്‍ മൂന്നുമാസമായി ഹോട്ടല്‍ തുറക്കാതെ വീട്ടിലാണ് ഭക്ഷണശാല നടത്തിയിരുന്നത്.
നാലു ദിവസമായി കട തുറന്നിരുന്നില്ല. പിന്നീട് ഇന്നലെ എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.