കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു

കണ്ണൂർ: പൂച്ചയെ രക്ഷിക്കാനിറങ്ങവെ ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു. പേരാവൂർ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി ( 48) യാണ് മരിച്ചത്.
പൂച്ചയെ കയറിൽ കെട്ടി കരയ്ക്കെത്തിച്ചതിനു ശേഷം തിരികെ കയറവെ കയർ പൊട്ടി കിണറ്റിലേക്കു തന്നെ വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top