മുഖത്ത് വന്നിരുന്ന് ശല്യം ചെയ്ത പ്രാണിയെ തല്ലിക്കൊന്നു ! പിന്നാലെ ചൈനക്കാരന് ഇടത് കണ്ണ് നഷ്ടമായി !

ടുത്തകാലത്തായി ചില ചെറു പ്രാണികളില്‍ നിന്നുള്ള മാരകമായ വിഷം മനുഷ്യരെ ഏറെ ദേഷകരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.  സമാനമായ പ്രാണി ആക്രമണമാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിലെ ഷെൻഷെനിൽ താമസിക്കുന്ന വൂവിന്‍റെ മുഖത്ത് വന്നിരുന്ന ഒരു പ്രാണിയെ അദ്ദേഹം തല്ലിക്കൊന്നു. ഇതിന് പിന്നാലെയുണ്ടായ അണുബാധ മൂലമാണ് ഇയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

വു എന്ന് പേരുള്ള ഒരു ചൈനക്കാരനാണ് ഈ ദുരന്തം അനുഭവിക്കേണ്ടിവന്നത്. മുഖത്ത് വന്നിരുന്ന് ശല്യം ചെയ്ത പ്രാണിയെ വൂ അപ്പോള്‍ തന്നെ തല്ലിക്കൊന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വൂവിന്‍റെ ഇടത് കണ്ണ് ചുവന്ന് വീര്‍ത്തു തുടങ്ങി. ഒപ്പം അസഹനീയമായ വേദനയും അനുഭവപ്പെട്ടു. ഉടന്‍ തന്നെ വൂ വൈദ്യസഹായം തേടി. മരുന്ന് കഴിച്ചെങ്കിലും വേദനയ്ക്കോ കണ്ണിന്‍റെ തടിപ്പിനോ കുറവുകളൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, കാഴ്ചയെ ഇത് ഏറെ ബാധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് വൂവിന്‍റെ ഇടത് കണ്ണ് നീക്കം ചെയ്തതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ വൂവിന്  സീസണൽ കൺജങ്ക്റ്റിവിറ്റിസ് എന്ന രോഗബാധയുണ്ടെന്ന് കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണിന് ചുറ്റുമുണ്ടായ അണുബാധ വൂവിന്‍റെ തലച്ചോറിലേക്ക് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇടത് കണ്ണ് നീക്കം ചെയ്യതതെന്ന് അദ്ദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൂവിന്‍റെ മുഖത്ത് വന്നിരുന്നത് ചെറിയ പ്രാണി വര്‍ഗത്തില്‍പ്പെടുന്ന ഒരു ഡ്രെയിൻ ഈച്ചയാണ്, ഇതിന്‍റെ ലാർവകൾ വെള്ളത്തിലാണ് ജീവിക്കുന്നത്.  കുളിമുറി, ബാത്ത് ടബ്ബുകൾ, സിങ്കുകൾ, അടുക്കളകൾ തുടങ്ങി വീടുകളിലെ ഇരുണ്ടതും നനഞ്ഞതുമായ സ്ഥലങ്ങളില്‍ ഇത്തരം പ്രാണികളെ സാധാരണയായി കാണാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഖത്തോ ശരീരത്തിന് സമീപത്തോ വല്ല പ്രാണികളും ചുറ്റിക്കറങ്ങുകയാണെങ്കില്‍ അവയെ ശരീരത്തില്‍ വച്ച് കൊല്ലരുതെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇനി പ്രാണി ശരീരത്തില്‍ വന്നിരുന്നാല്‍ ശുദ്ധ ജലം ഉപയോഗിച്ചോ ഉപ്പ് വെള്ളം ഉപയോഗിച്ചോ പ്രാണി കടിച്ച പ്രദേശം കഴുകുക. വീടും പ്രത്യേകിച്ച് വെള്ളം കെട്ടിനില്‍ക്കുന്ന ബാത്ത് റൂം, സിങ്ക്, അടുക്കള പോലുള്ള സ്ഥലങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

Top