ഗസ സിറ്റി: ഉപരോധം ശക്തമാക്കിയതിനെതിരെ അലയടിച്ച പ്രതിഷേധം യുദ്ധത്തിലേക്ക് നീങ്ങുന്നു. ഇസ്രായേലിനെ ഞെട്ടിച്ച് നിമിഷങ്ങള്‍ക്കികം എത്തിയത് ആയിരത്തോളം റോക്കറ്റുകള്‍. ഇതോടെ യുദ്ധ കാഹളം മുഴക്കി ഇസ്രായേല്‍ നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങി. ചില റോക്കറ്റുകള്‍ കെട്ടിടങ്ങളില്‍ പതിച്ചു. അടിയന്തര യോഗം വിളിച്ച ഇസ്രായേല്‍ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചു.
ഇസ്രായേലിനെതിരെയുള്ള ഹമാസിന്റെ സൈനിക നീക്കം ആരംഭിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ തിരിച്ചടിച്ചു തുടങ്ങി. ഗസയില്‍ നിന്നുള്ള ആക്രമണം തുടരുന്നതിനാല്‍ റോക്കറ്റ് പ്രതിരോധ ഉപകരണങ്ങള്‍ വിന്യസിച്ചതായും ഇസ്രായേല്‍ അറിയിച്ചു. രാജ്യത്ത് ഭരണകൂടം യുദ്ധാവസ്ഥ പ്രഖ്യാപിച്ചു.
ആക്രമണം അരമണിക്കൂറോളം ഉണ്ടായിരുന്നതായി ഇസ്രായേലും സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ വനിതക്ക് പരിക്കേറ്റു. ജനങ്ങളോട് അവരവരുടെ വീടുകളിലും ബോംബ് ഷെല്‍ട്ടറുകളിലും താമസിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം നിര്‍ദേശം നല്‍കി. അപായ സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്റ്റോം എന്ന പേരില്‍ ഇസ്രായേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതായി ഹമാസിന്റെ സൈനിക നേതാവ് മുഹമ്മദ് ഡീഫ് പ്രസ്താവന നടത്തിയത്. 5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിട്ടതായും ഡീഫ് പറഞ്ഞു. ഇസ്രായേലിന്റെ വധശ്രമങ്ങളെ അതിജീവിച്ച ഡീഫ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. ശബ്ദ സന്ദേശമായാണ് പ്രസ്താവന. ഇസ്രായേലിനെ നേരിടാന്‍ എല്ലാ പലസ്തീനികളും ഒരുങ്ങിയിരിക്കണമെന്നും ഡീഫ് പറയുന്നുണ്ട.
ഹമാസ് പോരാളികള്‍ ഇസ്രായേലിലെ റോഡുകളില്‍ റോന്തു ചുറ്റുന്ന വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്. ഗാസയില്‍ നിന്ന് നുഴഞ്ഞു കയറ്റം നടക്കുന്നതായാണ് ഇസ്രായേല്‍ ഭരണകൂടം വ്യക്തമാക്കുന്നത്. ഇസ്രായേല്‍ സൈനികരെ തടവിലാക്കിയെന്നും ഹമാസ് അവകാശപ്പെട്ടു.
ആഴ്ചകളായി തുടരുന്ന ഗസാ അതിര്‍ത്തിയിലെ പ്രതിഷേധം യുദ്ധത്തിലേക്ക് വഴി മാറുകയാണ്. ഗസയില്‍ നിന്നുള്ള തൊഴിലാളികളെ ഇസ്രായേല്‍ സൈന്യം അതിര്‍ത്തിയില്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വലിയ പ്രതിഷേധം പിന്നീട് അക്രമാസക്തമായി. ഇതിനെതിരെ ഇസ്രായേല്‍ സൈന്യം ബലം പ്രയോഗിച്ചതോടെ സാഹചര്യം മാറി. ഇന്ന് രാവിലെ മുതല്‍ ഗസയില്‍ നിന്ന് വലിയ ആക്രമണമാണ് ഇസ്രായേലിനെതിരെ നടക്കുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
15 വര്‍ഷത്തിലധികമായി ഇസ്രായേല്‍ ഉപരോധത്തിലാണ് പലസ്തീന്‍ പ്രദേശമായ ഗസ. ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസയിലേക്ക് അവശ്യവസ്തുക്കളും മരുന്നുകളും എത്തുന്നില്ല. ഇവിടെയുള്ളവര്‍ ജോലി ആവശ്യാര്‍ഥം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെ സെപ്തംബറില്‍ ഇസ്രായേല്‍ സൈന്യം തടഞ്ഞു. ഇതോടെ രൂപപ്പെട്ട യുദ്ധ സാഹചര്യം തണുപ്പിക്കാന്‍ ഖത്തര്‍ ഇടപെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം 4 പലസ്തന്‍കാരെ കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെയാണ് ആക്രമണം തുടങ്ങിയത്.
അതിരാവിലെ തുടങ്ങിയ റോക്കറ്റാക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഹമാസ് ആണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഹമാസിന് പുറമെ, ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയും ഇസ്രായേലിനെതിരെ പതിവായി ആക്രമണം നടത്താറുണ്ട്. ശക്തമായ തിരിച്ചടിക്ക് ഇസ്രായേല്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്ത. ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് ഇസ്രായേല്‍ പറയുന്നത്. രണ്ട് മണിക്കൂറിനിടെ ആയിരത്തോളം റോക്കറ്റുകള്‍ എത്തി എന്നും അവര്‍ പറയുന്നു. ഞൊടിയിടയില്‍ ഇത്രയും ശക്തമായ ആക്രമണം നടന്നത് ഇസ്രായേല്‍ അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ മിസൈല്‍ പ്രതിരോധ കവചം ഇസ്രായേല്‍ സ്ഥാപിച്ചിരുന്നു. ഇത് മറികടന്നാണ് റോക്കറ്റുകള്‍ ഇസ്രായേല്‍ നഗരങ്ങളിലെത്തിയത്.
മാസങ്ങള്‍ക്ക് ശേഷം ഇസ്രായേല്‍-പലസ്തീന്‍ രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന ശക്തമായ പോരിനാണ് തിരികൊളുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാരാഗ്ലൈഡേഴ്‌സിനെയും ആക്രമണത്തിന് ഉപയോഗിക്കുന്നു എന്നാണ് വിവരം. ഗസയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലുള്ളവര്‍ ആരും പുറത്തിറങ്ങരുതെന്ന് ഇസ്രായേല്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്. ഗസയിലെ ജനങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ബോംബ് ഷെല്‍ട്ടറുകളില്‍ കയറണം എന്നും ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. അതേസമയം, ഇസ്രായേലില്‍ റോക്കറ്റ് പതിച്ച് ഒരു കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. 70കാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ 20 വയസുകാരനും പരിക്കുപറ്റി. മേഖല യുദ്ധത്തിലേക്ക് നീങ്ങുന്നതോടെ ഇസ്രായേലുമായുള്ള ഐക്യചര്‍ച്ചകള്‍ സൗദി അറേബ്യ നിര്‍ത്തിവച്ചേക്കും