ജറുസലേം: നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രി.ഇസ്രയേലിലെ പ്രധാന പത്രമായ ‘ദി മാര്‍ക്കറ്റ്’ . പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശനത്തിനായി ഒരുങ്ങുകയാണ്. മൂന്ന് ദിവസമാണ് നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം. ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന പ്രത്യേകത കൂടിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന സന്ദര്‍ശനം വളരെ പ്രാധാന്യത്തോടെയാണ് ഇസ്രയേല്‍ പത്രങ്ങള്‍ കാണുന്നത്.നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇസ്രയേല്‍ പ്രമുഖ പത്രങ്ങളില്‍ വന്ന ചില ഫീച്ചറുകളില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ ട്രംപിന് പോലും ലഭിക്കാത്ത പരിഗണനയാണ്. ഉണരൂ ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നു. ഇസ്രയേലിലെ പ്രധാന പത്രമായ ‘ദി മാര്‍ക്കറ്റ്’ എന്ന പത്രത്തിലാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.
ബിസിനസ് ഡെയ്‌ലി ബിസിനസ് ഡെയ്‌ലി ദി മാര്‍ക്കറിലെ ഹീബ്രു എഡിഷന്റെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തിലാണ് ഇന്തോ-ഇസ്രയേല്‍ ബന്ധത്തെ കുറിച്ചും മോദിയുടെ സന്ദര്‍ശനത്തെ കുറിച്ചും പറഞ്ഞത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വലിയ പ്രാധാന്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കി എഴുതിയിരിക്കുന്നത്. മോദി സന്ദര്‍ശനം മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളും പ്രദേശിക പത്രങ്ങളുമെല്ലാം മോദിയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തെ വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. മോദിസ് വിസ്റ്റ് ഇന്ത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ജറുസലേം പോസ്റ്റ് മോദിസ് എന്ന പേരില്‍ പ്രത്യേക ലിങ്ക് ഉണ്ടാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്തെത്തിയത് വൻ പ്രതീക്ഷകളോടെയാണ്. എന്നാൽ അദ്ദേഹത്തിന്റെ സന്ദർശനം നിരാശപ്പെടുത്തി. രാജ്യം രൂപീകരിക്കപ്പെട്ട് ഏഴു പതിറ്റാണ്ടിനുശേഷം ആദ്യമെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ ട്രംപിനേക്കാൾ പ്രാധാന്യത്തോടെ സ്വീകരിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.മറ്റ് ഇസ്രയേൽ മാധ്യമങ്ങളും മോദിയുടെ സന്ദർശനത്തെ പ്രാധാന്യത്തോടെയാണു കാണുന്നത്. ഇന്ത്യയുമായും മോദിയുമായും ബന്ധപ്പെട്ട വാർത്തകൾക്കു പ്രത്യേക പരിഗണനയും മാധ്യമങ്ങൾ നൽകുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശനത്തിന് എത്തുമ്പോൾ പലസ്തീൻ സന്ദർശിക്കുകയോ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യുന്നില്ലെന്നതു അഭിനന്ദനാർഹമാണെന്നും മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു.
ജൂലായ് നാലിനാണു മോദിയുടെ ത്രിദിന ഇസ്രായേൽ സന്ദർശനം ആരംഭിക്കുന്നത്. ജൂലായ് അഞ്ചിന് ടെൽ അവീവിൽ മോദി പങ്കെടുക്കുന്ന ചടങ്ങിൽ നാലായിരത്തോളം ഇന്ത്യൻ വംശജർ പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിൽ കാൽ നൂറ്റാണ്ടായുള്ള ബന്ധം മോദി അനുസ്മരിക്കും. ഇസ്രയേലുമായി 40 മില്യൺ ഡോളറിന്റേതടക്കം വിവിധ കരാറുകളിലും മോദി ഒപ്പിടും. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഒരുക്കുന്ന അത്താഴവിരുന്നിലും മോദി പങ്കെടുക്കും.
അതേസമയം ഇസ്രയേലില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല. പാലസ്തീന്‍ സന്ദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കിയതും മോദിയുടെ നടപടിയെ പുകഴ്ത്തിയാണ് പത്രങ്ങളില്‍ എഴുതിയിരിക്കുന്നത്.ജൂലൈ നാലിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്നത്. വിവിധ മേഖലകളിലായി ഒട്ടേറെ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കും.ഇസ്രയേല്‍ രൂപീകൃതമായി 70 വര്‍ഷത്തിനിടയില്‍ അവിടം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജൂലൈ നാലിനാണ് പ്രധാനമന്ത്രിയുടെ ത്രിദിന സന്ദര്‍ശനം ആരംഭിക്കുന്നത്. ജൂലൈ 5ന് ടെല്‍ അവീവില്‍ നടക്കുന്ന ചടങ്ങില്‍ 4,000 തോളം ഇന്ത്യന്‍ വംശജരായ ഇസ്രയേലി പൗരന്മാര്‍ പങ്കെടുക്കും