ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കാനയിലേക്ക് എറിഞ്ഞു; അമ്പത് ലക്ഷം തട്ടാനായിരുന്നു ശ്രമം; മാര്‍ട്ടിനെ ജോലിയ്ക്ക് വച്ചത് ലക്ഷ്യം നിറവറ്റാന്‍ സുനിയുടെ മൊഴി പുറത്ത്

കൊച്ചി: നടിയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ വേണ്ടിയാണ് ദൃശ്യങ്ങല്‍ പകര്‍ത്തിയതെന്നും മറിച്ച് ക്വട്ടേഷനില്ലെന്നും സുനിയുടെ മൊഴി. പോലീസ് വഴി മാധ്യമങ്ങള്‍ പുറത്ത് വിട്ട മൊഴി പക്ഷെ സുനിയെ ആരോ പഞ്ഞത് പഠിപ്പിച്ച പോലെയായിരുന്നു. നടിയെ ഭീഷണിപ്പെടുത്തി അന്‍പത് ലക്ഷം രൂപ ദൃശ്യങ്ങള്‍ക്ക് പകരമായി തട്ടാമെന്നായിരുന്നു തന്റെ പദ്ധതിയെന്നാണ് സുനി പറയുന്നത്. ക്വട്ടേഷനല്ല, പണം തട്ടാനായി നടത്തിയതാണ് കൃത്യമെന്നും സുനി അവകാശപ്പെടുന്നു. മറ്റുപ്രതികള്‍ നല്‍കിയ മൊഴിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സുനിയുടെ മൊഴി. പലപ്പോളും ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന സുനി, ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സംസാരിച്ചത്. പലപ്പോളും മൊഴി മാറ്റിമാറ്റിപ്പറയുന്ന സുനിയെയാണ് പക്ഷെ പൊലീസ് കണ്ടത്.

തനിക്ക് പുറമേ മാര്‍ട്ടിന് കൂടി ഈ കാര്യം അറിയാമായിരുന്നുവെന്നും സുനി പൊലീസിന് മൊഴി നല്‍കി. തൃശൂര്‍ മുതല്‍ എറണാകുളം വരെ നടിയ്ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവറാണ് മാര്‍ട്ടിന്‍. മാര്‍ട്ടിന് ജോലി വാങ്ങിക്കൊടുത്തത് താനാണ്. ഈ ലക്ഷ്യത്തിനായാണ് മാര്‍ട്ടിന് ജോലി വാങ്ങിക്കൊടുത്തതെന്നും സുനി വെളിപ്പെടുത്തി. അതേസമയം തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നും അറിയുമായില്ലെന്നായിരുന്നു മാര്‍ട്ടിന്റെ മൊഴി. മാര്‍ട്ടിന്‍ മുന്‍പേ കേസില്‍ അറസ്റ്റിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റിലായ പള്‍സര്‍ സുനിയേയും കൂട്ടു പ്രതി വിജേഷിനേയും പൊലീസ് ആലുവ പൊലീസ് ക്ലബ്ബിലേക്കാണ് കൊണ്ടുപോയത്. ചോദ്യം ചെയ്യലില്‍ പല നിര്‍ണ്ണായക വിവരങ്ങളും സുനി പൊലീസിനോട് വെളിപ്പെടുത്തി. ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്യാനാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്നും വളരെ മൃഗീയമായി നടിയെ ഉപദ്രവിച്ചുവെന്നും സുനി പൊലീസിനോട് പറഞ്ഞു. നടിയെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് ക്വട്ടേഷന്‍ എന്ന് പറഞ്ഞത്. മുന്‍പും താന്‍ ഇത്തരത്തില്‍ നടികളെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലും ചോദ്യം ചെയ്യലില്‍ സുനി നടത്തി. മുന്‍പ് അഞ്ച് നടികളെ ഇത്തരത്തില്‍ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയതായാണ് സുനി വെളിപ്പെടുത്തിയത്.

നടിയെയാണ് പിറ്റേന്ന് വിളിക്കാമെന്ന് പറഞ്ഞിരുന്നത്. ദൃശ്യങ്ങളുടെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി അമ്പത് ലക്ഷം രൂപ തട്ടാനായിരുന്നു ഉദ്ദേശം. എന്നാല്‍ നടി പൊലീസില്‍ പരാതിപ്പെട്ടതോടെ പദ്ധതി പാളിയെന്നും സുനി മൊഴി നല്‍കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് മറ്റാരുമില്ലെന്നും സുനി പറയുന്നു. ക്വട്ടേഷനാണെന്ന് നടിയെ ഭീഷണിപ്പെടുത്താനായി പറഞ്ഞതെന്നാണ് സുനിയുടെ വാദം. കൃത്യത്തിന് ശേഷം ആരോടോ വിളിച്ച് അറിയിച്ചുവെന്ന മറ്റുപ്രതികളുടെ മൊഴിയെയും സുനി തള്ളിക്കളഞ്ഞു. താനാരെയും വിളിച്ചിട്ടില്ലെന്നും പിറ്റേന്ന് ആക്രമത്തിനിരയായ നടിയെ കാണാനാണ് ലക്ഷ്യമിട്ടതെന്നും സുനി വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ താന്‍ വലിച്ചെറിയുകയായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞു.

അതേസമയം സുനിയുടെ വാദങ്ങള്‍ക്ക് നേരെ എതിരായുള്ള മൊഴിയാണ് വിജീഷും മണികണ്ഠനും നല്‍കിയിരിക്കുന്നത്. അന്ന് രാത്രി മതില്‍ ചാടിക്കടന്ന് ആരെയോ കണ്ടുവെന്ന് വിജീഷ് പറയുന്നു. പിറ്റേന്ന് ഗിരിനഗറില്‍ വെച്ച് കണ്ടയാളെ ദൃശ്യങ്ങള്‍ ഫോണ്‍സഹിതം സുനി ഏല്‍പ്പിച്ചു. എന്നാല്‍ ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് സുനി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഇത്തരത്തില്‍ വ്യത്യസ്തമൊഴികള്‍ നല്‍കി പൊലീസിനെ വഴിതെറ്റിക്കുകയാണോ പ്രതികളുടെ ലക്ഷ്യമെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സുനി ആരോ പറഞ്ഞുപഠിപ്പിച്ച രീതിയിലാണ് മൊഴി നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ പ്രതികള്‍ക്ക് പിന്നില്‍ ആരെന്ന അന്വേഷണം സജീവമാക്കാനാണ് പൊലീസ് തീരുമാനം.

മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരുമായി ഇന്നലെ അര്‍ദ്ധരാത്രി പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവം നടന്ന ദിവസം പ്രതികള്‍ സഞ്ചരിച്ച വഴിയിലുടെയെല്ലാം പൊലീസ് പ്രതികളുമായി സഞ്ചരിച്ചു. പള്‍സര്‍ സുനി ഫോണ്‍ ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കിയ ബൈപാസില്‍ നിന്ന് തമ്മനത്തിലേക്ക് പോകുന്ന വഴിയിലുള്ള സെന്റ് ട്രീസാസ് റോഡിന് സമീപത്തെ കാനയിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. നടിയുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയിരുന്നത് ഈ ഫോണിലാണെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. എന്നാല്‍ ഫോണ്‍ കണ്ടെത്തനായില്ല. സംവിധായകന്‍ ലാലിന്റെ പടമുകളിലെ വീടിന് മുന്നിലൂടെയും പൊലീസ് സംഘം സഞ്ചരിച്ചു. രണ്ട് മണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ പൊലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരണം. അതേസമയം, സുനി ഉള്‍പ്പെടെയുള്ള പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഇന്ന് ഹാജരാക്കിയേക്കും.

Top