ന്യൂഡല്‍ഹി: അര്‍ബുധ രോഗിയായ സ്ത്രീയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു.
മീനാക്ഷി സെന്‍ഗുപ്ത എന്ന യാത്രക്കാരിയാണ് അമേരിക്കൻ എയർലൈൻസിനെതിരെ പോലീസിൽ പരാതി നൽകിയത്.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ-293 വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകണ്ട യാത്രക്കാരിയെയാണ് ഇറക്കിവിട്ടെന്ന പരാതിയുള്ളത്. വിമാനത്തിന്റെ മുകളിലുള്ള ക്യാബിനില്‍ ബാഗ്് വയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഒറ്റയ്ക്ക് അതു കഴിയാത്തതിനാല്‍ ബാഗ് ഉയര്‍ത്താന്‍ സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ ഇത് ചെയ്യാന്‍ തയാറാകാതെ വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് അവര്‍ പറഞ്ഞു.
എന്നാല്‍, ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഒരു യാത്രക്കാരിയെ വിമാനത്തില്‍നിന്നിറക്കിയെന്നും ടിക്കറ്റിന്റെ പണം കൈമാറാന്‍ നടപടികള്‍ സ്വീകരിച്ചെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.