സംവിധായകനും മാധ്യമപ്രവർത്തകനുമായ വിനോദ് കാപ്രി ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു. മുഹമ്മദ് സയീദ് എന്ന ഓട്ടോഡ്രൈവറുടെ ജീവിതം മാറ്റിമറക്കുന്നതായി മാറിയിരിക്കുകയാണിപ്പോൾ ആ ചിത്രം. മുംബൈ വെർസോവയിലെ ഓട്ടോഡ്രൈവറാണ് മുഹമ്മദ് സയീദ്. ഇദ്ദേഹം രണ്ടുവയസുകാരനായ മകനെയും മടിയിലുറക്കി ഓട്ടോ ഓടിക്കുന്ന ചിത്രം വിനോദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സയീദിന്‍റെ ജീവിതത്തിലും ട്വിസ്റ്റ് ഉണ്ടായത്.
കഴിഞ്ഞ മാസം വരെ സാധാരണക്കാരന്റെ ജീവിതമായിരുന്നു സയീദിന്റേതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പോലും കുടുംബവുമായി സന്തോഷ ജീവിതം. ഇതിനിടയില്‍ രണ്ടാഴ്ചകള്‍ക്ക് മുന്‍പ് സയീദിന്റെ ഭാര്യ യാസ്മി(24)ന് സ്ട്രോക്ക് വന്ന് ശരീരമാകെ തളര്‍ന്നു. ഇതോടെ സയീദിന്റെ ജീവിതം കീഴ്മേല്‍ മറഞ്ഞു.
രണ്ട് കുട്ടികളാണ് സയീദ്-യാസ്മിന്‍ ദമ്പതികള്‍ക്കുള്ളത്. രണ്ടു വയസുകാരനായ മകനും മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞും. സയീദ് ജോലിക്ക് പോകുമ്പോള്‍ മകനെ കൊണ്ടുപോകും. മകളെ സമീപവാസികളുടെ ഏല്‍പിക്കും. മകന്‍ ഉറങ്ങിയാല്‍ പിന്നില്‍ കിടത്തുക വയ്യ. അവനെ മടിയില്‍ കിടത്തി വേണം ഓട്ടോ ഓടിക്കാന്‍. വളരെ ദുഷ്‌കരമായ സാഹചര്യത്തിലൂടെയാണ് തങ്ങള്‍ കടന്നു പോകുന്നതെന്ന് സയീദ് പറയുന്നു. തന്റെ മടിയില്‍ മകന്‍ കിടക്കുന്നതുകൊണ്ട് പലപ്പോഴും ആളുകള്‍ ഓട്ടോറിക്ഷയില്‍ കയറാന്‍ മടി കാണിക്കും.
മിക്ക ദിവസങ്ങളിലും ഒഴിഞ്ഞ വയറുമായാണ് തങ്ങള്‍ ഉറങ്ങുന്നത്. ഓട്ടോ ഓടിച്ച് ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ട് വീട്ടിലേക്കുള്ള കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് സയീദ് പറയുന്നു. സയീദിന്റെ കഥകള്‍ കേട്ട സിനിമാ സംവിധായകന്‍ വിനോദ് കാപ്രി മകനെ മടിയില്‍ വെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം ട്വീറ്റ് ചെയ്തു. സയീദിന്റെ മൊബൈല്‍ നമ്പറും അക്കൗണ്ട് നമ്പറും ഉള്‍പ്പെടെയാണ് വിനോട് ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്.
ഇതേ തുടര്‍ന്ന് നിരവധിയാളുകള്‍ സയീദിനെ ഫോണില്‍ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്‍ജിഒ സംഘങ്ങള്‍ ഉള്‍പ്പെടെയാണ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ബാങ്കില്‍ നിന്നും തനിക്ക് വിളി വന്നതായി സയീദ് പറയുന്നു. തന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെടുന്ന കാര്യം പറയാനായിരുന്നു അവര്‍ വിളിച്ചത്. ഇത് കൂടാതെ നിരവധി കോളുകള്‍ വന്നു. ഡോക്ടര്‍മാര്‍ ഭാര്യയെ സൗജന്യമായി ചികിത്സിക്കാമെന്ന് പറഞ്ഞു. ഇത്തരത്തില്‍ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ജീവിതം വഴിമാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വളരെ സന്തോഷമുണ്ടെന്നും സയീദ് കൂട്ടിച്ചേര്‍ത്തു.