വഖഫ് ബില്‍ റിപ്പോര്‍ട്ട് രാജ്യസഭ സ്വീകരിച്ചു! കരുത്തോടെ ബിജെപി മുന്നണി !നിലപാട് ഇല്ലാതെ കോൺഗ്രേസ്‌ ! ലോക്‌സഭ ബഹളത്തില്‍ മുങ്ങി

ന്യൂഡല്‍ഹി: വഖഫ് ബില്ല് റിപ്പോര്‍ട്ട് രാജ്യസഭ സ്വീകരിച്ചു. ബന്ധപ്പെട്ട സഭാ നടപടികള്‍ തുടങ്ങിയ വേളയില്‍ തന്നെ പ്രതിപക്ഷ നിരയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെയാണ് റിപ്പോര്‍ട്ട് മേശപ്പുറത്തുവച്ചതും സ്വീകരിച്ചതും. ബഹളം ശക്തമായതിനെ തുടര്‍ന്ന് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അധ്യക്ഷന്‍ ജഗദീപ് ധങ്കര്‍ തീരുമാനിച്ചു.

സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ എല്ലാ ഭേദഗതി നിര്‍ദേശങ്ങളും തള്ളിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം, ഭരണപക്ഷ അംഗങ്ങള്‍ നല്‍കിയ ഭേദഗതികള്‍ അംഗീകരിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ പൂര്‍ണമായും തള്ളി തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെയാണ് രാജ്യസഭ ചെയര്‍മാന്‍ വഖഫ് ബില്ല് റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് ബിജെപി അംഗം മേധ കുല്‍ക്കര്‍ണി ബില്ല് റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ചു. രാഷ്ട്രപതിയുടെ സന്ദേശം ജഗദീപ് ധങ്കര്‍ വായിക്കുന്ന വേളയിലും പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നു. അംഗങ്ങളെ ശാന്തരാക്കണം എന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ധങ്കര്‍ ആവശ്യപ്പെട്ടു.

സമാനമായ വിഷയത്തില്‍ ഉള്‍പ്പെടെ ലോക്‌സഭയും ഇന്ന് ബഹളത്തില്‍ മുങ്ങി. ഉച്ചവരെ സഭ നിര്‍ത്തിവച്ചിരിക്കുകയാണ് സ്പീക്കര്‍. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ജനുവരി 30നാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ നിര്‍ദേശിച്ച ഒരു ഭേദഗതി പോലും അംഗീകരിക്കാത്തതാണ് വിവാദമായത്. അതേസമയം, ഭരണപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന 14 ഭേദഗതി നിര്‍ദേശങ്ങളും അംഗീകരിക്കുകയും ചെയ്തിരുന്നു.

രാജ്യസഭ വീണ്ടും സമ്മേളിച്ച വേളയില്‍ സഭയിലെ മാന്യത സംബന്ധിച്ച് ബിജെപി അംഗം ജെപി നദ്ദ സംസാരിച്ചു. രാഷ്ട്രപതിയുടെ സന്ദേശം വായിക്കുമ്പോള്‍ ബഹളം വയ്ക്കരുതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വഖഫ് ബില്ല് റിപ്പോര്‍ട്ട് തള്ളിക്കളയണം എന്ന് പ്രതിപക്ഷ നേതാവ് ഖാര്‍ഗെ സഭാ അധ്യക്ഷനോട് ആവശ്യപ്പെട്ടു. ജനാധിപത്യ വിരുദ്ധമായ റിപ്പോര്‍ട്ടാണിത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ എംപിമാര്‍ കൂടി പങ്കെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും മന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി നിര്‍മല സീതാരാമനും ആവര്‍ത്തിച്ചു.

തന്റെ എതിര്‍ അഭിപ്രായം പൂര്‍ണമായും നീക്കിയെന്ന് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം സയിദ് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. ജെപിസി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടന്നില്ലെന്നും റിപ്പോര്‍ട്ട് മടക്കി അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായ ആരോപണം ഉന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സാകേത് ഗോഖലെ, പാര്‍ലമെന്ററി വിരുദ്ധമായ നടപടികളാണ് നടന്നിരിക്കുന്നതെന്നും സെന്‍സര്‍ഷിപ്പ് സംഭവിച്ചുവെന്നും ആരോപിച്ചു.

Top