ന്യൂദല്‍ഹി: ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് മാന്യമായി ജീവിക്കാന്‍ ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം ജീവനാംശം നല്‍കണമെന്ന് സുപ്രീംകോടതി. മുന്‍ ഭാര്യയ്ക്ക് നല്‍കുന്ന ജീവനാംശം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബംഗാളുകാരന്‍ നല്‍കിയ കേസ് തീര്‍പ്പാക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. മുന്‍ഭാര്യയ്ക്ക് ശമ്പളത്തിന്റെ 25 ശതമാനമായ 20,000 രൂപ ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ സ്ത്രീകള്‍ക്ക് അന്തസോടെ ജീവിക്കാന്‍ മാന്യമായ ജീവനാംശം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിമാസം 23,000 രൂപ ജീവനാംശം നല്‍കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇയാള്‍ വീണ്ടും വിവാഹിതനായി പുതിയ കുടുംബവുമായി താമസിക്കുന്നതിനാല്‍ ജീവനാംശത്തില്‍ 3000 രൂപ കോടതി കുറച്ചുനല്‍കി.