സിറിയയ്​ക്ക് നേരെ അമേരിക്കയുടെ കടന്നാക്രമണം.അ​മ്പ​തോ​ളം ടോ​മോ​ഹാ​ക് മി​സൈ​ലു​ക​ള്‍ വ​ര്‍​ഷി​ച്ചു.

ഡമാസ്കസ്: സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന് എതിരെ അമേരിക്കയുടെ സൈനിക നടപടി. വിമാനങ്ങളില്‍നിന്ന് അമ്പതോളം ടോമോഹാക് മിസൈലുകള്‍ വര്‍ഷിച്ചു. ഷായിരത്ത് വ്യോമതാവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് വ്യക്തമല്ല. വിമത മേഖലയായ ഇഡ്‌ലിബ് പ്രവിശ്യയില്‍ രാസായുധപ്രയോഗത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ സൈനിക നടപടി.

സിറിയയില്‍ നടത്തിയത് ദേശീയ സുരക്ഷ കണക്കിലെടുത്തുള്ള പ്രതിരോധമാണെന്ന് സൈനിക ന‌ടപടിയെ ന്യായീകരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന കൂട്ടക്കുരുതി തടയാന്‍ രാജ്യാന്തരസമൂഹം ഇടപെടണം. അമേരിക്ക നീതിക്ക് വേണ്ടിയാണ് നിലകൊള്ളുകയെന്നും യുഎസ് പ്രസിഡന്‍റ് പറഞ്ഞു. ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയെ അറിയിച്ച ശേഷമാണ് അമേരിക്ക സൈനിക നടപടിക്ക് മുന്നിട്ടിറങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അമേരിക്കയുടെ സൈനിക നീക്കത്തിനെതിരേ സിറിയന്‍ സര്‍ക്കാര്‍ ശക്തമായി രംഗത്തുവന്നുകഴിഞ്ഞു. പ്രകോപനമില്ലാത്ത ആക്രമണമാണ് അമേരിക്ക നടത്തിയതെന്ന് സിറിയ കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ അമേരിക്കന്‍ ആക്രമണം കടന്നുകയറ്റമാണ്. ചിലരാജ്യങ്ങളുടെ ദുഷിച്ച മാധ്യമ പ്രചാരണമാണ് അമേരിക്കന്‍ കടന്നുകയറ്റത്തിനു പിന്നിലെന്നും സിറിയ ആരോപിച്ചു.

അമേരിക്കയുടെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. തിട്ടപ്പെടുത്താനാവാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top