രാത്രിയിൽ കാമുകിയുടെ അപ്പാർട്ട്മെന്റിലെത്തി; അമ്മ ടെറസിലേക്ക് വന്നതോടെ താഴേക്ക് ചാടിയ 18-കാരന് ദാരുണാന്ത്യം

സേലത്ത് കാമുകിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ നിയമവിദ്യാർത്ഥി മരിച്ചു. തമിഴ്‌നാട് ധര്‍മപുരി കാമരാജ് നഗര്‍ സ്വദേശിയും ഒന്നാംവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിയുമായ എസ്. സഞ്ജയ്(18) ആണ് മരിച്ചത്.

രാത്രിയിൽ കാമുകിയുടെ വീട്ടിലെത്തി ടെറസിൽ സംസാരിച്ചു നിൽക്കവെ പെൺകുട്ടിയുടെ അമ്മ ടെറസിലേക്ക് വന്നതോടെ അവർ കാണാതെ പരിഭ്രാന്തിയിൽ താഴേക്ക് ചാടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവസ്ഥലത്തു തന്നെ മരിച്ചു. വെള്ളിയാഴ്ച രാത്രി ഒരുമണിക്കായിരുന്നു സംഭവം. വിവരമറിഞ്ഞ് കണ്ണംകുറിച്ചി പൊലീസ് സ്ഥലത്തെത്തി.

തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ധര്‍മപുരി സ്വദേശിയായ സഞ്ജയും കാമുകിയും സേലത്തെ ലോ കോളേജില്‍ ഒരേ ക്ലാസിലാണ് പഠിക്കുന്നത്.

നേരത്തെ സ്‌കൂളിലും ഇരുവരും ഒരുമിച്ചായിരുന്നു പഠനം. സ്‌കൂള്‍ കാലത്ത് പ്രണയത്തിലായ രണ്ടുപേരും സേലത്തെ ലോ കോളജില്‍ പ്രവേശനം നേടുകയായിരുന്നു.

Top