പ്രമുഖ നടിയ്ക്ക് തീയേറ്ററില്‍ പീഡനം; ഒരാള്‍ അറസ്റ്റില്‍

സിനിമ മേഘലയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കുറെ ദിവസങ്ങളായി വാര്‍ത്തകളിലെ സ്ഥിരം ചര്‍ച്ചാ വിഷയം. ഇപ്പോളിത മറ്റൊരു സംഭവം കൂടി.
മറാത്തി സിനിമയിലെ പ്രമുഖ നടിയ്ക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. മുംബൈ മിറ റോഡിലെ സിനിമ തീയേറ്ററില്‍ വച്ചായിരുന്നു സംഭവം.

നടിയ്‌ക്കൊപ്പം മകളും ഉണ്ടായിരുന്നു. അമ്മയ്ക്ക് ഉണ്ടായ ദുരനുഭവത്തില്‍ കുട്ടി പരിഭ്രാന്തിയിലാണെന്നാണ് വാര്‍ത്തകള് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് സുനില്‍ ജാനി എന്ന 43 കാരനായ മുംബൈ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡന ശ്രമത്തിന് ഇരയായ നടിയുടെ ഭര്‍ത്താവും നടനാണ്. ഹിന്ദി, മറാത്തി സിനിമകളിലെ അറിയപ്പെടുന്ന ഹാസ്യ നടനാണ് ഇദ്ദേഹം. ശനിയാഴ്ച വൈകീട്ടാണ് നടിയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായത്.

തീയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ നടിയുടചെ വയറില്‍ കയറി പിടിക്കുകയായിരുന്നു.

താന്‍ സിനിമ കണ്ടുകൊണ്ടിരിക്കെ വയറില്‍ ആരോ പിടിക്കുന്നത് പിടിക്കുന്നതായി അനുഭവപ്പെട്ടു എന്നാണ് നടി പറയുന്നത്. തിരിഞ്ഞ് നോക്കിയപ്പോള്‍ ആളേയും കണ്ടു. ഉടനടി നടി സുനിലിന്‍റെ മുഖത്ത് അടിച്ചു.

സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ സുനില്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയിരുന്നു. അമിതമായി മദ്യപിച്ചാണ് ഇയാളും സുഹൃത്തുക്കളും തീയേറ്ററില്‍ എത്തിയിരുന്നത്. പലരും സിനിമ കാണാന്‍ പോലും നില്‍ക്കാതെ ഇറങ്ങിപ്പോവുകയും ചെയ്തു.

നടി സുനില്‍ ജാനിയെ പിടിച്ചു വയ്ക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. മദ്യലഹരിയില്‍ ആയിരുന്ന സുനില്‍ തന്നെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും നടി പറഞ്ഞു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. തീയേറ്ററിലെ സുരക്ഷ ജീവനക്കാര്‍ സുനില്‍ ജാനിയെ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പിച്ചു

Top