ക്രൈം ഡെസ്‌ക്
മറയൂർ: മറയൂരിലെ ചന്ദനമാഫിയയുടെ ക്രൂരതയുടെ പര്യായമായി യുവാവിന്റെ കൊലപാതകം മാറുന്നു. മോഷണത്തിൽ പങ്കാളിയായിരുന്ന മറയൂർ പള്ളനാട് സ്വദേശി മുരൂകൻശാന്തി ദമ്പതികളുടെ മകൻ ചന്ദ്രബോസിനെ(18) യാണ് കഴിഞ്ഞ 12ാം തീയതി മൂന്നംഗ ചന്ദനമാഫിയ സംഘം കൊലപ്പെടുത്തിയത്. കേസ് അന്വേഷിച്ച പൊലീസ് സംഘത്തിന്റെ വെളിപ്പെടുത്തൽ പ്രകാരം ഞെട്ടിക്കുന്ന ക്രൂരതയാണ് മറയൂരിൽ നടന്നരിക്കുന്നത്. ചന്ദ്രബോസിനെ വിളിച്ചു വരുത്തിയ സംഘം ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുകായയിരുന്നു. കൊല്ലപ്പെട്ടു എന്ന് ഉറപ്പായ ശേഷം കഴുത്തറുത്ത് ശരീരം പല കഷണങ്ങളാക്കി കാട്ടിൽ തള്ളാനായിരുന്നു നീക്കം. എന്നാൽ, കഴുത്ത്‌റുത്ത ശേഷം ശരീരം കഷണങ്ങളാക്കാൻ ശ്രമിക്കുന്നതിനിടെ കത്തി ഒടിഞ്ഞതോടെയാണ് ആ നീക്കം ഉപേക്ഷിച്ചത്.
ചന്ദ്രബോസിനെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. മറയൂർ മേലാടിയിൽ താമസം വിജരാജിന്റെ മകൻ മണികണ്ഠൻ (20) രാജയ്യ മകൻ നാഗരാജ്(21) ചട്ടമൂന്നാർ സ്വദേശി വിനോദ് കുമാർ(25) എന്നിവരെയാണ് ഉദുമലപേട്ട പൊലീസ് മറയൂരിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്.
കഴിഞ്ഞ 12ാം തീയതി മറയൂർ പള്ളനാട് സ്വദേശി മുരൂകൻശാന്തി ദമ്പതികളുടെ മകൻ ചന്ദ്രബോസ്(18) ആണ് കൊല്ലപെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. തിരിച്ചറിയാത്തതിനാൽ മൃതദേഹം പൊലീസ് കോയമ്പത്തൂർ പൊതുശ്മശാനത്തിൽ നടപടികൾ പൂർത്തിയാക്കി മറവ് ചെയ്തിരുന്നു.
ഉദുമലപേട്ടയിലേക്ക് പോയ ചന്ദ്രബോസിനെ കാണാനില്ലെന്ന് ബന്ധുക്കൾ മറയൂർ പൊലീസിൽ പരാതി നൽകിയിരുന്നു. റെയിൽവേട്രാക്കിൽ കണ്ട മൃതദേഹത്തിന്റെ ഫോട്ടോ കാണിച്ചപ്പോൾ ബന്ധുക്കൾ യുവാവിനെ തിരിച്ചറിയുകയായിരുന്നു. ചന്ദ്രബോസിന്റെ ബന്ധുക്കളോടെ പൊലീസ് വിവരങ്ങൾ ചോദിച്ച് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ഫെബ്രുവരിയിൽ ചന്ദനമോഷണക്കേസുമായി ബന്ധപ്പെട്ട് ചന്ദ്രബോസിന്റെ ബന്ധുവായ സ്ത്രീയും കൗമാരക്കാരായ രണ്ടുപേരുമുൾപ്പടെ ആറുപേരെ മറയൂർ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ചന്ദന മോഷണത്തെ കുറിച്ച് അറിയാമായിരുന്ന ചന്ദ്രബോസ് ഒളിവിൽ പോയി. ചന്ദ്രബോസിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും വനപാലകർ പിടികൂടിയിരുന്നു. ചന്ദ്രബോസ് പൊലീസ് പിടിയിലായാൽ തങ്ങളും കുടുങ്ങുമെന്നുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് ഇയാളെ അനുനയിപ്പിച്ച് ഉദുമലപേട്ടയിൽ എത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു.