കോട്ടയം:സഹായം ചോദിച്ചത്തെിയ യുവാവ് 1.50 കിലോ സ്വര്‍ണം കവര്‍ന്നു. നഗരത്തില്‍ മുന്‍സിപ്പല്‍ കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍സ് മരിയാ ഗോള്‍ഡ് എന്ന സ്ഥാപനത്തില്‍ നിന്നാണു 35 ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.35നാണു സംഭവം. സംഭവമിങ്ങനെ: ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഷോപ്പിങ്ങ് കോംപ്ളക്സിലത്തെിയ യുവാവ് ഏതാനും പേപ്പറുകളുമായി കടകള്‍ കയറിയിറങ്ങി. മുഴുക്കൈയ്യന്‍ ഷര്‍ട്ടും പാന്‍്റ്സും ധരിച്ചത്തെിയ 35 വയസ് പ്രായം തോന്നിക്കുന്ന കറുത്ത നിറമുള്ള യുവാവാണിതെന്നു കാമറാ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
സംസാരിക്കാതെ ആംഗ്യഭാഷയിലാണ് കടകളിലുണ്ടായിരുന്നവരോട് ഇയാള്‍ ആശയവിനിമയം നടത്തിയത്. ഏതാനും കടകളില്‍ കയറിയ ശേഷം മോഷണം നടന്ന കടയിലത്തെിയെങ്കിലും ജീവനക്കാരനായ മോഹനന്‍ മാത്രമാണ് കടയിലുണ്ടായിരുന്നത്. മോഷ്ടാവ് നോട്ടീസുമായി കടയ്ക്കുള്ളിലേക്കു കടക്കാന്‍ ഒരുങ്ങിയപ്പോള്‍ ഇവിടെ ആരുമില്ളെന്നു പറഞ്ഞു തിരിച്ചയച്ചെങ്കിലും അല്‍പ്പ നിമിഷത്തിനകം വീണ്ടുമത്തെി കൈയിലുണ്ടായിരുന്ന പേപ്പറുകളിലൊന്ന് മോഹനനു നല്‍കി. ഇയാള്‍ക്കു സഹായം നല്‍കിയവരുടെ പേരുകളായിരുന്നു പേപ്പറിലുണ്ടായിരുന്നത്.
മോഹനന്‍ പേപ്പര്‍ വായിക്കുന്നതിനിടെ, മേശയുടെ മുകളില്‍ പ്ളാസ്റ്റിക് ട്രേയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടാവ് മറ്റൊരു പേപ്പര്‍ ഉപയോഗിച്ച് തന്ത്രപൂര്‍വം മറച്ചു വലിച്ചെടുത്തു കൈക്കലാക്കുകയായിരുന്നു. തുടര്‍ന്നു മോഹനന്‍്റെ പക്കല്‍ നിന്നും പേപ്പര്‍ വാങ്ങിയ കടയില്‍ നിന്നു പുറത്തേക്കിറങ്ങിയ ശേഷമാണു സ്വര്‍ണം നഷ്ടമായ വിവരം അറിയുന്നത്. ഉടന്‍ തന്നെ കടയുടമ അരുണ്‍ മാര്‍ക്കോസിനെ വിവമരറിയിക്കുകയും ഇയാള്‍ വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
പഴയ സ്വര്‍ണങ്ങള്‍ വില്‍ക്കുന്ന കടയില്‍ വില്‍പ്പനയ്ക്കത്തെിച്ച 1350 ഗ്രാം 916 സ്വര്‍ണാഭരണങ്ങളാണു മോഷ്ടിക്കപ്പെട്ടത്. ഇന്നലെ വില്‍പ്പന ആരംഭിച്ചപ്പോള്‍ 1506 ഗ്രാം സ്വര്‍ണമുണ്ടായിരുന്നുവെന്നും 17 ഗ്രാം മാത്രമാണ് ഇന്നലെ വിറ്റിരുന്നതെന്നും ഉടമ അരുണ്‍ പറഞ്ഞു. സ്വര്‍ണം സൂക്ഷിച്ചിരുന്ന പ്ളാസ്റ്റിക് ട്രേയ്ക്ക് 140 ഗ്രാം തൂക്കം വരും.
സംഭവമറിഞ്ഞു സ്ഥലത്തത്തെിയ പോലീസ് മോഷണം നടന്ന കടയിലെയും സമീപ കടകളിലെയും കാമറകള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിനെ ദൃശ്യങ്ങള്‍ കണ്ടത്തെി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് സ്വദേശിയാണു മോഷ്ടാവെന്നു പോലീസ് സംശയിക്കുന്നു. ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ്, ഡിവൈ.എസ്.പി. വി.അജിത്, സി.ഐ.മാരായ ഗിരീഷ് പി. സാരഥി, എ.ജെ.തോമസ്, വെസ്റ്റ് എസ്.ഐ. ടി.ആര്‍. ജിജു എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു.