കാസര്‍കോഡ്: തൃക്കരിപ്പൂരില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കമ്പിപ്പാരയുമായി മോഷ്ടിക്കാന്‍ കയറിയ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി സി.സി.ടി.വിയില്‍ കുടുങ്ങി.സി.പി.ഐ.എം വയലോടി ബ്രാഞ്ച് സെക്രട്ടറി സി രാഘവനാണ് സിസിടിവി ക്യാമറയിലായത്. കൈക്കോട്ടുകടവില്‍ പൂവളപ്പില്‍ യൂനുസിന്റെ വീട്ടിലാണ് ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്.
യൂനുസ് കുടുംബസമേതം ഗള്‍ഫിലായതിനാല്‍ അടച്ചുപൂട്ടിയ വീട് തുറന്നുകിടക്കുന്നതുകണ്ട് തിങ്കളാഴ്ച രാവിലെ ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. സ്വര്‍ണം ഉള്‍പ്പടെയുള്ള സാധനങ്ങളൊന്നും വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. മറ്റെന്തെങ്കിലും വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടോയെന്ന് പരിശോധിച്ച്ു വരികയാണ്. മോഷ്ടാവിനെ തിരിച്ചറിയാന്‍ സിസിടിവി ക്യാമറയിലെ ചിത്രം വാട്സ് ആപ്പിലിട്ടതോടെയാണ് കള്ളനെ തിരിച്ചറിഞ്ഞത്. അതേ സമയം രാഘവന് നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. വീട്ടുകാരുടെ പരാതിയില്‍ ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.