കാറിൽ നിന്നും വലിച്ചിറക്കി ആക്രമിച്ചു, ഞെട്ടിത്തരിച്ച് സിനിമാലോകം

സിനിമാ ലോകത്തെ ഞെട്ടിച്ച് മറ്റൊരു നടിക്കു നേരെയും ആക്രമണം. പ്രമുഖ തെലുങ്ക് നടി കാഞ്ചന മോയിത്രയെയാണ് കഴിഞ്ഞദിവസം രാത്രിയിൽ മൂന്നു പേർ ചേർന്ന് പരസ്യമായി അപമാനിക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിലെ സിരിതി ക്രോസിങിനു സമീപമായിരുന്നു സംഭവം. ഷൂട്ടിങ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് മൂന്നംഗ സംഘം നടിയുടെ കാർ തടഞ്ഞു നിർത്തിയത്. കാർ തടഞ്ഞു നിർത്തിയ അക്രമികൾ താക്കോൽ ഊരിയെടുത്ത ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് നടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ കൊൽക്കത്തയിലെ സിരിതി ക്രോസിങിന് സമീപം വെച്ചാണ് നടിക്കു നേരെ ആക്രമണമുണ്ടായത്. പ്രമുഖ തെലുങ്ക് സിനിമാ നടിയായ കാഞ്ചന മോയിത്ര, ലൊക്കേഷനിൽ നിന്നും ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ മൂന്നു പേർ കാർ തടഞ്ഞുനിർത്തി പുറത്തേക്ക് വലിച്ചിറക്കി ആക്രമിച്ചുവെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. കാർ തടഞ്ഞുനിർത്തിയ ശേഷം ഒരാൾ താക്കോൽ ഊരിയെടുത്തു. ഇതിനു പിന്നാലെ മറ്റു രണ്ടുപേർ ചേർന്ന് നടിയെ കാറിൽ നിന്നും പുറത്തേക്ക് വലിച്ചിറക്കി. അക്രമികളിൽ നിന്നും ഒരുവിധം രക്ഷപ്പെട്ട കാഞ്ചന, ഉടൻ തന്നെ തൊട്ടടുത്ത ബെഹല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തെലുങ്ക് നടി കാഞ്ചന മോയിത്രയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബെഹല ഡെപ്യൂട്ടി കമ്മീഷണർ മീറാസ് ഖാലിദ് അറിയിച്ചു. മൂന്നാം പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

Top