സ്കൂളുകളിൽ പഠിക്കാൻ കുട്ടികളില്ല ! 89 സർക്കാർ സ്കൂളുകൾ ലയിപ്പിക്കാനുള്ള നീക്കവുമായി ഹിമാചൽപ്രദേശ്

ഷിംല: ഹിമാചൽ പ്രദേശിൽ സർക്കാർ സ്കൂളുകളിൽ പഠിക്കാൻ കുട്ടികളില്ല. 89 പ്രൈമറി സ്കൂളുകളിലാണ് കുട്ടികളില്ലാത്തത്. 701 പ്രൈമറി സ്കൂളുകളിൽ അഞ്ച് കുട്ടികളിൽ താഴെയുള്ളത്. 2002ൽ സംസ്ഥാനത്തുണ്ടായിരുന്നത് ഒരു ലക്ഷത്തി മുപ്പതിനായിരത്തി നാനൂറ്റി 66 സ്കൂളുകളായിരുന്നു. അൻപതിനായിരത്തോളം സ്കൂളുകൾ മാത്രമാണ് നിലവിലുള്ളത്. വിദ്യാർത്ഥികളില്ലാത്ത സ്കൂളുകളെ മറ്റ് സ്കൂളുകളുമായി ലയിപ്പിച്ച് പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിലാണ് സർക്കാരുള്ളത്. 2023-24 അധ്യയന വ‍ർഷത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം 49,295 ആയി കുറഞ്ഞു.

സ്കൂളുകൾ ലയിപ്പിക്കാനുള്ള സാധ്യതകളേക്കുറിച്ച് പഠിക്കാനാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു വിദ്യാഭ്യാസ വകുപ്പിന് ചൊവ്വാഴ്ച നൽകിയിരിക്കുന്ന നിർദ്ദേശം. ഇത്തരത്തിലുള്ള ശ്രമം വിദ്യാർത്ഥികളേയും ജീവനക്കാരേയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതെന്നാണ് മുഖ്യമന്ത്രി വിശദമാക്കിയത്. 2002-02003 കാലഘട്ടത്തിൽ 130466 വിദ്യാർത്ഥികൾ പ്രവേശനം നേടിയ സ്ഥാനത്താണ് നിലവിലെ വിദ്യാർത്ഥി ക്ഷാമം എന്നത് ആശങ്കാജനകമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി വിശദമാക്കി. ഈ വർഷം ഒരു വിദ്യാർത്ഥി പോലുമില്ലാത്ത 89 സ്കൂളുകൾ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി വിശദമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

701 സ്കൂളുകളിൽ 5 വിദ്യാർത്ഥികൾ മാത്രമാണുള്ളത്. ഇതിൽ 287 സ്കൂളുകൾ 2 കിലോമീറ്റർ അകലത്തിലാണ് ഉള്ളത്. വിദ്യാഭ്യാസ നിലവാരം ഉറപ്പിക്കാൻ നിരവധി മാർഗങ്ങൾ സ്വീകരിച്ചതായാണ് മുഖ്യമന്ത്രി വിശദമാക്കുന്നത്. സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം അടക്കം സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൊവ്വാഴ്ച വിശദമാക്കി.

Top