വ്യാജ വോട്ട് പിടിച്ചാൽ കള്ളവോട്ട് ചെയ്താൽ ക്രിമിനൽ നടപടി സ്വീകരിക്കും: ജില്ലാ കളക്ടർ.കോടതിയിലേക്കെന്ന് സിപിഎം, ചലഞ്ച് ചെയ്യുമെന്ന് ബിജെപി

പാലക്കാട്: വ്യാജ വോട്ട് പിടിക്കപ്പെട്ടാൽ നടപടിയുണ്ടാകുമെന്ന് പാലക്കാട് ജില്ലാ കളക്ടർ എസ് ചിത്ര. ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിർത്തുമെന്ന് ജില്ലാ കളക്ട‍ർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇരട്ട വോട്ടിൽ നിയമ പോരാട്ടം നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ബിഎൽഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് കുറ്റപ്പെടുത്തിയ കെ സുരേന്ദ്രൻ സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും ചോദിച്ചു.

മറ്റ് മണ്ഡലത്തിലെ വോട്ട് മറച്ചുവെച്ച് വോട്ട് ചെയ്യാൻ എത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ചില പരാതികൾ ലഭിച്ചിരുന്നുവെന്നും അതിൽ കൃത്യമായ പരിശോധന നടന്നുവെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ബിഎൽഒമാരുമായി ചർച്ച നടത്തി. ബോർഡർ ഏരിയ ബൂത്തുകളിൽ പ്രത്യേക പരിശോധന നടത്തി. പ്രത്യേക ലിസ്റ്റ് തയ്യാറാക്കി. ഉദ്യോഗസ്ഥർ വീഴ്ച്ച വരുത്തിയാൽ നടപടി സ്വീകരിക്കും. ലഭിച്ച പരാതിയിൽ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങൾ ഉപയോഗിച്ചും കൂടുതൽ വോട്ടർമാരെ ചേർത്തുവെന്നാണ് റിപ്പോർട്ടർ അന്വേഷണത്തിൽ കണ്ടെത്തിയത്. പലർക്കും രണ്ടിടത്ത് വോട്ടുള്ള അവസ്ഥയാണ്. പല വോട്ടർമാരെയും പുതുതായി ചേർത്തത് കൃത്യമായ മേൽവിലാസത്തിലുമല്ല.

ഉപതിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിലാണ് വ്യാജ വോട്ട് ചേർത്തതെന്നാണ് റിപ്പോർട്ടർ പ്രതിനിധികൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പാലക്കാട് മണ്ഡലത്തിൽ പുതുതായി വോട്ട് ചേർത്തിരിക്കുന്നവരിൽ പലരും മറ്റിടങ്ങളിൽ വോട്ടുള്ളവരാണ്. ഉദാഹരണത്തിന് മലമ്പുഴ മണ്ഡലത്തിൽ വോട്ടുള്ള യുവതിക്ക് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വോട്ടുണ്ട്. ഇതിന്റെ രേഖകൾറിപ്പോർട്ടറിന് ലഭിച്ചിരുന്നു.

വോട്ട് മാറിയ കാര്യം പലരും അറിഞ്ഞിട്ടുമില്ല എന്നതാണ് വസ്തുത. എങ്ങനെ തങ്ങളുടെ വോട്ട് പാലക്കാട്ടേക്ക് മാറിയെന്ന് അറിയില്ലെന്നും പ്രദേശത്ത് നിരവധി പേർ ഇതേ രീതിയിൽ പരാതി ഉന്നയിച്ചിട്ടുണ്ടെന്നുമാണ് തിരുവാലത്തൂർ സ്വദേശി പ്രതികരിച്ചത്. മാത്രമല്ല കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയവുടെ വോട്ടുകള്‍ പോലും പാലക്കാട് മണ്ഡലത്തിൽ പുതുതായി ചേർത്തിട്ടുണ്ട്.

ഇരട്ടവോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ ഫോട്ടോ പകർത്തുമെന്ന് ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൊബൈൽ ആപ്പിൽ ഈ ചിത്രം അപ്‌ലോഡ് ചെയ്യും. സത്യവാങ്മൂലം എഴുതിവാങ്ങും. മറ്റേതെങ്കിലും ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കും. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയിൽ നിലനിർത്തും. ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കുമെന്നും കളക്ടർ വ്യക്തമാക്കി.

സിപിഎം കോടതിയെ സമീപിക്കുന്നതിൽ ആത്മാർത്ഥത ഇല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇരട്ടവോട്ടുകൾ യുഡിഎഫ് ചേർത്തത് സർക്കാർ സഹായത്തോടെയാണ്. അത് അടിത്തറ തകർത്തെന്ന് സിപിഎം തിരിച്ചറിയാൻ വൈകി. സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്ത് കാര്യം? ഇരട്ട വോട്ടുകൾ പോളിങ് ദിനം ചലഞ്ച് ചെയ്യും. ചലഞ്ചിംഗ് വോട്ടുകൾക്ക് അപ്പുറത്തുള്ള ഭൂരിപക്ഷം ബിജെപിക്ക് കിട്ടുമെന്നും സുരേന്ദ്രൻ

Top