അതിര്‍ത്തിയില്‍ മതില്‍:സഹകരിക്കില്ലെന്ന് മെക്സിക്കന്‍ പ്രസിഡന്‍റ് ;ട്രംപും തെരേസ മേയും കൂടിക്കാഴ്ച നാളെ

മെക്സിക്കോ സിറ്റി: അനധികൃത കുടിയേറ്റം തടയുന്നതിനു മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള യുഎസ് പദ്ധതിയുമായി സഹകരിക്കില്ലെന്ന് മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍ട്രിക് പെന നിതോ. പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ചെലവാക്കില്ലെന്നും നിതോ വ്യക്തമാക്കി. ട്രംപിന്‍റെ ഈ നീക്കം രാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായേക്കുമെന്നു പറഞ്ഞ അദ്ദേഹം മെക്സിക്കോ മതിലുകളില്‍ വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

മതില്‍ നിര്‍മിക്കുന്നതിനുള്ള ഉത്തരവില്‍ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചിരുന്നു. യുഎസ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിച്ച് മെക്സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്നു തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നു. ഇതിന്‍റെ ചെലവ് മെക്സിക്കോയില്‍നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 3200കിലോമീറ്ററാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയുടെ ദൈര്‍ഘ്യം. ഇതില്‍ പലയിടത്തും ഇപ്പോള്‍ തന്നെ സുരക്ഷാവേലികളും ചെക്ക്പോസ്റ്റുകളുമുണ്ട്. മെക്സിക്കോയില്‍നിന്നു പണം ഈടാക്കാനുള്ള ട്രംപിന്‍റെ നീക്കം അനുവദിക്കില്ലെന്നു ഇതിനു മുന്‍പും മെക്സിക്കന്‍ അധികൃതര്‍ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ നടക്കും രണ്ടുദിവസത്തെ ഹ്രസ്വസന്ദര്‍ശനത്തിനായി തെരേസ മേയ് ഇന്നു രാത്രി അമേരിക്കയിലേക്ക് തിരിക്കും. കഴിഞ്ഞയാഴ്ച അധികാരമേറ്റ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യത്തെ രാഷ്ട്രനേതാവാണ് തെരേസ മേയ്. യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരാനുള്ള ബ്രക്സിറ്റ് നടപടിക്രമങ്ങളുമായി അതിവേഗം മുന്നോട്ടുപോകുന്ന തെരേസയും ബ്രക്സിറ്റിനെ ശക്തമായി അനുകൂലിക്കുന്ന ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ആകാംക്ഷയോടെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ വീക്ഷിക്കുന്നത്. </പ്>
<പ്>നാളെ രാവിലെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തെ ഇരുനേതാക്കളും അഭിസംബോധനചെയ്യും. പിന്നീട് വൈറ്റ് ഹൗസില്‍ ഇരുവരും പ്രത്യേകം കൂടിക്കാഴ്ച നടത്തും. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ പ്രത്യേക ബന്ധമാണ് അമേരിക്കയുമായി ബ്രിട്ടണ്‍ ലക്ഷ്യമിടുന്നതെന്ന് തെരേസ മേയ് അഭിപ്രായപ്പെട്ടു. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ‘’ഗ്ലോബല്‍ ബ്രിട്ടണ്‍’’ എന്ന ആശയം കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് സൂചന. ഇതിനു തുടക്കമെന്നനിലയില്‍ അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാറാണ് മേയുടെ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യം. ബ്രക്സിറ്റ് പൂര്‍ത്തിയാകാതെ കരാര്‍ ഒപ്പിടാനാകില്ലെങ്കിലും ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് സര്‍ക്കാരിനു നേട്ടമാകും. </പ്>
<പ്>ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സുരക്ഷ, രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം, നാറ്റോ സഖ്യത്തിന്റെ ഭാവി, ഭീകരവാദത്തിനെതിരായ സംയുക്തപോരാട്ടം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള ചരിത്രപരമായ ബന്ധത്തില്‍ അടിയുറച്ചുനിന്നുള്ള ചര്‍ച്ചകളാണ് സന്ദര്‍ശനത്തില്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി വിയോജിപ്പുള്ള കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കില്ലെന്നും പറഞ്ഞു.

Top