തെരുവോരം മുരുകനെ അധിക്ഷേപിക്കാന്‍ മറുനാടന്‍ മലയാളിയ്ക്ക് കൈക്കൂലിക്കാരുടെ ക്വട്ടേഷന്‍; പിച്ചചട്ടിയില്‍ കയ്യിട്ടുവാരുന്നവരെ പാടിപുകഴ്ത്താന്‍ എത്രകിട്ടിയെന്ന് സോഷ്യാല്‍ മീഡിയ

കൊച്ചി: തെരുവിലെ പട്ടിണിപാവങ്ങളെ സംരക്ഷിക്കുന്ന തെരുവോരം മുരുകനെതിരെ അഴിമതിക്കാരായ ഓഫിസറുടേയും മറുനാടന്‍ മലയാളിയുടേയും കുപ്രചരണം. സാമൂഹ്യക്ഷേമ വകുപ്പിലെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മംഗളം പത്രത്തില്‍ മുരുകന്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. പിച്ചചട്ടിയില്‍ പോലും കയ്യിട്ടുവാരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുറിച്ചുള്ള റിപ്പോര്‍ട്ടിനു പിന്നാലെയാണ് മുരുകനെ അപമാനിക്കാവന്‍ ബോധപൂര്‍വ്വം റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിപുലീകരിച്ച് തെരുവോരം മുരുകന്‍ തട്ടിപ്പ് നടത്തിയെന്ന് രീതിയില്‍ മറുനാടന്‍ മലയാളിയെന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും കള്ളകഥ മെനയുകയായിരുന്നു. മുരുകന്‍ തെരുവിലെ പാവങ്ങളുടെ പേരുപറഞ്ഞ് കോടികള്‍ തട്ടിയെന്ന് തരത്തിലാണ് ഈ ഓണ്‍ലൈന്‍ വാര്‍ത്തമെനഞ്ഞത്.

ബ്രിട്ടന്‍ മലയാളികളില്‍ നിന്ന് പാവങ്ങളുടെ പേര് പറഞ്ഞ് പണപ്പിരിവ് നടത്തിയത് കയ്യോടെ പിടിക്കപ്പെട്ട ആളാണ് ഈ പത്രത്തിന്റെ ഉടമസ്ഥന്‍. കേരളത്തിലെ ഒരു അനാഥാലയത്തിന് വേണ്ടി പണപ്പിരിവ് നടത്തിയിട്ട വാര്‍ത്തയില്‍ പത്രാധിപരുടെ ബാങ്ക് അകൗണ്ടായിരുന്നു നല്‍കിത്. കയ്യോടെ പിടിക്കപ്പെട്ടതോടെ മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു. ഇപ്പോഴും നിരവധി പേരുടെ പേരില്‍ ബ്രിട്ടനില്‍ നിന്ന് കോടികളാണ് പിരിച്ച് നാട്ടിലെത്തിക്കുന്നത്. ഈ പത്രാധിപരാണ് വര്‍ഷങ്ങളായി തെരുവുമക്കളെ സഹായിക്കുന്ന മുരുകനെ ഏകപക്ഷിയമായി അഴിമതിക്കാരനാക്കി ചിത്രീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമൂഹ്യ നീതിവകുപ്പിലെ അഡീഷണല്‍ ഡയറക്ടറായ കെ. കെ. വിനയനും ആശാഭവന്‍ സൂപ്രണ്ടായ ജോണ്‍ കോശിയും ചേര്‍ന്നു നടത്തുന്ന അഴിമതിക്കഥകള്‍ പുറത്താകും എന്നായപ്പോള്‍ തെരുവ് വെളിച്ചത്തിനും എനിയ്ക്കുമെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങളാണ് അടിസ്ഥാന രഹിതമായ ഈ ആരോപണങ്ങള്‍. മുന്‍പ് പലപ്പോഴായി എന്നോട് പണം ആവശ്യപ്പെടുകയും അത് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പക സൂക്ഷിയ്ക്കുകയും ചെയ്തിട്ടുള്ള ഇവര്‍ ഇപ്പോള്‍ മോശമായ കളികളുമായി ഇറങ്ങിയിരിയ്കുകയാണെന്ന് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ മുരുകന്‍ വ്യക്തമായി.

ഇരുപത്തൊന്നു വയസ്സുള്ള യുവതിയെ അനധികൃതമായി പാര്‍പ്പിച്ചു എന്ന ആരോപണം തെറ്റാണ്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടരുടെ നിര്‍ദ്ദേശം അനുസരിച്ച് പോലീസിന്റെ കത്തുമായി വരുന്ന ഒരാളെ സ്ഥാപനത്തിന് ഏറ്റെടുക്കാനും പാര്‍പ്പിയ്ക്കാനും അവകാശമുണ്ട്. അത്തരത്തില്‍ എറണാകുളം ചീഫ് മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം ഒരു വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ പ്രത്യേക കത്തുമായി വന്ന യുവതിയാണ് അവര്‍. അങ്ങനെ തികച്ചും നിയമപരമായി പാര്‍പ്പിച്ചു വരവേയാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള എന്നോടുപോലും പറയാതെ സ്ഥാപനത്തില്‍ വന്നു പ്രത്യേക കത്ത് നല്‍കി ആ യുവതിയെ മറ്റൊരിടത്തേയ്ക്ക് മാറ്റി പാര്‍പ്പിയ്ക്കാന്‍ സാമൂഹിക വകുപ്പു ഓഫീസര്‍ നിര്‍ദ്ദേശം തന്നതും അതനുസരിച്ച് മാറ്റി പാര്‍പ്പിച്ചതും. എന്നാല്‍ ഒരു യുവതിയെ അനധികൃതമായി താമസിപ്പിച്ചുവെന്നാണ് മറുനാടന്‍ മലയാളി റിപ്പോര്‍ട്ടില്‍ പറയുന്നത്.
പതിമൂന്നു ലക്ഷം രൂപയുടെ ആരോപണം

ഈ തുക ഇന്നേവരെ എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. ഈ വര്‍ഷം ഇന്നേവരെ എനിയ്ക്ക് ലഭിച്ചത് വെറും മൂന്നു ലക്ഷത്തി മുപ്പത്തിനാലായിരം രൂപ മാത്രമാണ്. അത് കൂടാതെ ഞാന്‍ ചിലവാക്കിയതിന്റെ കണക്ക് കൊടുത്തതനുസരിച്ച് സര്‍ക്കാര്‍ അടുത്ത ഗഡു അനുവദിച്ചിട്ടുണ്ട്. അല്ലാതെ എനിയ്ക്ക് ഈ പതിമൂന്നു ലക്ഷം കിട്ടിയിട്ടില്ല.
മറ്റു അനാഥാലയങ്ങള്‍ക്ക് ഇത്രയും ഫണ്ട് ലഭിയ്ക്കുന്നില്ല എന്ന രീതിയിലുള്ള ആരോപണവും അടിസ്ഥാന രഹിതമാണ്. മറ്റ് സ്ഥാപനങ്ങള്‍ പോലെയല്ല ഇത്. ആരെങ്കിലും ഏല്‍പ്പിയ്ക്കുന്ന അനാഥരെ പുനരധിവസിപ്പിയ്ക്കുന്ന സ്ഥലമല്ല ഇത്. തെരുവില്‍ അലയുന്ന, പീടികത്തിണ്ണയില്‍ ഉറങ്ങുന്ന മാനസികരോഗികളായ അനാഥരെ കണ്ടെത്തി, കണ്ടെത്തുക എന്ന വാക്ക് ശ്രദ്ധിയ്ക്കുക, അതുപോലെ ബാലവേലയുമായി ബന്ധപ്പെട്ട കുട്ടികള്‍, ഇവരെയൊക്കെ കണ്ടെത്തി പുന:രധിവസിപ്പിക്കുക. ഇതാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇത്രയും കാര്യങ്ങള്‍ വേറൊരു അനാഥാലയവും ചെയ്യുന്നില്ല.

ഇനി ഇവിടെ വരുന്ന ചിലവുകള്‍ കേട്ടോളൂ

ഒരു ജനറല്‍ സെക്രട്ടറി, അത് ഞാന്‍ തന്നെ ശമ്പളം പതിനായിരം. സോഷ്യല്‍ വര്‍ക്കര്‍ ശമ്പളം പതിനായിരം തന്നെ. മാനേജര്‍ പതിനായിരം, കുക്ക് എണ്ണായിരം, കെയര്‍ ഗിവര്‍ എണ്ണായിരം ഇത്രയുമാണ് സ്ഥാപനത്തിലെ സ്റ്റാഫ്. അപ്പോള്‍ തന്നെ വര്‍ഷം അഞ്ചര ലക്ഷത്തോളം വരും. അയ്യായിരം കറണ്ട് ബില്‍. ഉടുതുണിയ്ക്ക് മറുതുണിയില്ലാത്തവര്‍ക്ക് അടിവസ്ത്രം മുതല്‍ വാങ്ങണം. ആയിരം രൂപ അതിനു വേണ്ടി ഒരാള്‍ക്ക് അനുവദിയ്ക്കും. അത് ഇതുവരെ ഉപയോഗിയ്ക്കാന്‍ ഈ ഓഫീസര്‍ അനുവദിച്ചിട്ടില്ല.


പിന്നെ ഈ കെട്ടിടം സ്വന്തമാക്കാന്‍ ഞാന്‍ ശ്രമിയ്ക്കുന്നു എന്ന ആരോപണം. ഈ കെട്ടിടം എനിയ്ക്കായി തരണം എന്ന ആവശ്യവുമായി ഇന്നേവരെ രേഖാമൂലം ഞാന്‍ ഒരിയ്ക്കല്‍പ്പോലും വകുപ്പിനെ സമീപിച്ചിട്ടില്ല. ഉണ്ട് എന്ന് ഇവര്‍ തെളിയിയ്ക്കട്ടെ. വെറുതെ ആരോപണം ഉന്നയിക്കാതെ തെളിവ് ഹാജരാകട്ടെ.

പിന്നെ പറഞ്ഞ കള്ളാ സീല്‍. എനിക്കറിയില്ല ഇങ്ങനെയൊരു കാര്യം.

പിന്നെ ഇയാള്‍ പറഞ്ഞ ആരോപണം ശരിയാണെങ്കില്‍ ഞാന്‍ സമര്‍പ്പിയ്ക്കുന്ന കണക്കിന്മേല്‍ സര്‍ക്കാര്‍ എന്നോട് വിശദീകരണം ചോദിയ്‌ക്കേണ്ടതല്ലേ?ചോദിച്ചിട്ടില്ല. പകരം അംഗീകരിച്ച് എനിയ്ക്ക് രണ്ടാം ഗഡു അനുവദിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.

ഇയാള്‍ക്ക് ഈ സ്ഥാപനത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ആക്ഷേപമുണ്ടെങ്കില്‍ അത് വകുപ്പില്‍ നല്‍കട്ടെ. അത്തരത്തില്‍ ഒരു പരാതിയും ഇയാള്‍ നല്‍കിയിട്ടില്ല. എന്നിട്ട് അഴിമതി പുറത്താകും എന്നായപ്പോള്‍ മാധ്യമങ്ങളില്‍ ആരോപണവുമായി വന്നിരിയ്ക്കുന്നതാണ്.

ഇനി ഇയാള്‍ക്ക് എന്നോട് ശത്രുത ഉണ്ടാകാനുള്ള പശ്ചാത്തലം ഒന്നു പരിശോധിയ്ക്കാം.
രാഷ്ട്രപതിയുടെ പുരസ്‌ക്കാരം കിട്ടിയപ്പോള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എന്താണ് ആവശ്യം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചതില്‍ നിന്നുമാണ് തെരുവില്‍ നിന്ന് രക്ഷിയ്ക്കുന്നവരെ പുനരധിവസിപ്പിയ്ക്കാന്‍ ഒരു സ്ഥലം വേണം എന്ന ആവശ്യം ഉന്നയിയ്ക്കുന്നത്. 2012ല്‍ അപേക്ഷ രേഖാമൂലം എഴുതിക്കൊടുത്തു. ഒരു പ്രോജക്റ്റ് ആയി പരിഗണിച്ചുകൊണ്ട് സര്‍ക്കാര്‍ ഇതിനെക്കുറിച്ച് പഠനം നടത്തി. അങ്ങനെയാണ്2013 മേയ് പതിനാറിന് തെരുവോര പ്രവര്‍ത്തക അസോസിയേഷന്റെ നേതൃത്വത്തില്‍ തെരുവുവെളിച്ചം എന്ന സ്ഥാപനം തുടങ്ങുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു എന്‍ ജി ഒയും സര്‍ക്കാരും തമ്മില്‍ പാര്‍ട്ട്ണര്‍ഷിപ്പുപോലെ ഒരു സാമൂഹ്യ സ്ഥാപനം ആരംഭിയ്ക്കുന്നത്.

ഞാന്‍ ഒരു സാധാരണക്കാരനാണ്. ആളുകളെ തെരുവില്‍ നിന്നെടുക്കുക, അവരെ വൃത്തിയാക്കി എവിടെങ്കിലും സുരക്ഷിതസ്ഥാനത്ത് എത്തിയ്ക്കുക എന്നതിനപ്പുറം ഒരു സ്ഥാപനത്തിന്റെ അഡ് മിനിസ്‌ട്രേഷന്‍ ഒന്നും നമുക്കറിയില്ല. എല്ലാ മാസവും ബില്‍ പാസാക്കാന്‍ അയക്കണമെന്ന് അറിയില്ലായിരുന്നു.


ആ സമയത്താണ് പ്രമോഷന്‍ ആയിട്ട് കെ കെ വിനയന്‍ സമൂഹ്യനീതിവകുപ്പില്‍ ജില്ലാ ഓഫീസര്‍ ആയിട്ട് വരുന്നത്. ഇദ്ദേഹത്തിനു നേരത്തെതന്നെ ഈ ആശയത്തോടും സ്ഥാപനത്തോടും താല്പര്യമില്ല. ആദ്യമായി ഞാന്‍ ഇദ്ദേഹത്തെ കാണുമ്പോള്‍ പറഞ്ഞത് സര്‍ക്കാരിന്റെ കെട്ടിടമായാതുകൊണ്ട് ബില്‍ ഒക്കെ കിട്ടാന്‍, താമസമാണ്, അതുകൊണ്ട് ഇതൊഴിഞ്ഞു കൊടുത്താല്‍ വാടകയ്ക്ക് വേറെ കെട്ടിടം എടുക്കാം. വര്‍ഷാവര്‍ഷം ഗ്രാന്റ് പൈസയായിട്ടു വാങ്ങിച്ച് തരാം എന്നൊക്കെ. പക്ഷെ അന്ന് ഞാന്‍ പറഞ്ഞത് ഇത് നമ്മള്‍ തമ്മിലുള്ള എഗ്രിമെന്റ് അല്ലല്ലോ, നമ്മള്‍ അല്ലല്ലോ തീരുമാനിയ്‌ക്കേണ്ടത് എന്നാണ്. മാത്രമല്ല ഞാന്‍ ഈ വിവരം അപ്പോള്‍ത്തന്നെ തിരുവനന്തപുരത്ത് വകുപ്പ് ഡയറക്ട്ടരെ വിളിച്ച് പറയുകയും ചെയ്തു. അദ്ദേഹം അവിടുന്ന് വിനയനെ വിളിച്ച് ഈ കാര്യത്തില്‍ ഡിപ്പാര്‍ട്ട് മെന്റ് നിങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലല്ലോ എന്ന് ശാസിയ്ക്കുകയും ചെയ്തു. അന്നുമുതല്‍ എന്നോടും ഈ സ്ഥാപനത്തോടും വിനയന് പകയാണ്.

അന്നുമുതല്‍ ബില്‍ പാസാക്കി കിട്ടുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇദ്ദേഹം ഉടക്കു വയ്ക്കലാണ്. മുരുകന്‍ കിടന്നോടട്ടെ. ബില്‍ പാസാക്കണ്ട എന്നാണു ഇദ്ദേഹം കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്ന നിര്‍ദ്ദേശം. സാധാരണ പത്തും ഇരുപതും കൊല്ലം സര്‍ക്കാര്‍ ജോലിയില്‍ ഇരുന്നു സൂപ്രണ്ട് പദവിയില്‍ ഒക്കെ എത്തുമ്പോള്‍ മാത്രം കിട്ടുന്ന ഇത്തരം ഒരു സ്ഥാപനത്തിന്റെ മേല്‍നോട്ടം ഓട്ടോ ഓടിച്ചു നടന്ന തെരുവ് ചെറുക്കന് കിട്ടുന്നതിന്റെ ഒരു ചൊരുക്ക് ആയിരിയ്ക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട് മംഗളം

Top