തുട പ്രദര്‍ശിപ്പിച്ച ചിത്രം പങ്കുവെച്ചതിന് ആക്റ്റിവിസ്റ്റ് അറസ്റ്റില്‍’. തീര്‍ത്ഥാടന വേഷത്തില്‍ രഹ്ന ഫാത്തിമയുടെ അറസ്റ്റ് ബി.ബി.സി റിപ്പോര്‍ട്ട്

കോഴിക്കോട്:തുട പ്രദർശിപ്പിച്ചതിൽ അറസ്റ്റിൽ !..ഹോ കഷ്ടം അന്താരാഷ്‌ട്ര മാധ്യമങ്ങൾ ഇന്ത്യയെ കേരളത്തെ നോക്കിക്കാണുന്നത് എങ്ങനെ എന്ന് തുറന്നുകാട്ടുന്നു .തീര്‍ത്ഥാടന വേഷത്തില്‍ തുട പ്രദര്‍ശിപ്പിച്ച ചിത്രം പങ്കുവെച്ചതിന് ആക്റ്റിവിസ്റ്റ് അറസ്റ്റില്‍ എന്നാണ് ബിബിസി റിപ്പോർട്ട് . ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സ്ത്രീയെ അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ റെജിസ്റ്റര്‍ കേസുകളിലൊന്ന് തുട പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് ‘. അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബി.ബി.സി രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിങ്ങനെയാണ്.

രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്തത് മുതലുള്ള കാര്യങ്ങള്‍ വിശദമായി പറയുന്ന റിപ്പോര്‍ട്ടാണ് ബി.ബി.സി നല്‍കിയത്. എങ്ങിനെയാണ് ശബരിമല വിഷയം ഇന്ത്യയില്‍ ഭിന്നിപ്പുണ്ടാക്കുന്നത് എന്ന അനുബന്ധ റിപ്പോര്‍ട്ടും ബി.ബി.സി നല്‍കിയിട്ടുണ്ട്.രഹ്‌ന മനപൂര്‍വ്വം ആരുടെയും വികാരം വ്രണപ്പെടുത്തുന്നതിനായി ഒന്നും ചെയ്തില്ല എന്ന് രഹ്‌നയുടെ സുഹൃത്തിനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശബരിമല വിഷയം ഉപയോഗിച്ച് രാജ്യത്തിന്റെ യോജിപ്പ് തകര്‍ക്കുകയാണ് ഉദ്ദേശം എന്നും ആരതി പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ബി.സി റിപ്പോര്‍ട്ട് വായിക്കാം

പരിമിതികള്‍ മതിയായി , ഇന്ത്യന്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനായി പൊരുതുന്നുവെന്ന് മറ്റൊരു അനുബന്ധ റിപ്പോര്‍ട്ടും ബി.ബി.സി നല്‍കിയിട്ടുണ്ട്.

അതേ സമയം കേരളത്തില്‍ രഹ് ന ഫാത്തിമയെ വിട്ടയക്കാനാവശ്യപ്പെടട് കേരളത്തിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. രഹ്നഫാത്തിമയെ അറസ്റ്റ് ചെയ്തത് ലിംഗ നീതിയ്ക്ക് എതിരായ നടപടിയാണെന്ന് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ് നേരത്തെ പറഞ്ഞിരുന്നു .

രഹ്‌നാ ഫാത്തിമയെ വിട്ടയക്കാനാവശ്യപ്പെട്ട് ഡിസംബര്‍ 15ന് പ്രതിഷേധ സംഗമം

അതേസമയം മതവികാരം വൃണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട രഹ്‌ന ഫാത്തിമയെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് ഡിസംബര്‍ 15ന് എറണാകുളത്ത് പ്രതിഷേധ സംഗമം നടത്തുമെന്ന് ഫ്രീ രഹ്‌നാ ആക്ഷന്‍ കൗണ്‍സില്‍. ഫ്രീ രഹ്‌നാ ആക്ഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതയുണ്ടെന്നു പറയുന്ന സര്‍ക്കാര്‍ സുപ്രീം കോടതി വിധി പ്രകാരം ശബരിമലയിലേക്ക് പോയ രഹന ഫാത്തിമയെ തടവിലടച്ചത് തീര്‍ത്തും അപലപനീയവും പ്രതിഷേധാഹര്‍ഹവുമാണ് . ജനാധിപത്യ വിരുദ്ധമായ ഈ നടപടി തിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം.രഹനയെ നിരുപാധികം വിട്ടയക്കണമെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എറണാകുളത്ത് ഡിസംബര്‍ 15 ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു’ എന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്തത് ലിംഗ നീതിയ്ക്ക് എതിരായ നടപടിയാണെന്ന് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ് നേരത്തെ പറഞ്ഞിരുന്നു . രഹനയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടതെന്ന് സാറാ ജോസഫ് പറഞ്ഞു.

രഹനയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടത്. ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ല. ശബരിമല വിധി നടപ്പാക്കാന്‍ വന്നത് ധിക്കാരമായി കണ്ടു. രഹന ജയിലില്‍ കിടക്കുന്നത് എന്തിന്റെ പേരിലായാലും ലിംഗ നീതിക്ക് എതിരാണ്. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹന പ്രവേശിക്കാന്‍ ശ്രമിച്ചത്. ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള ലിംഗ നീതിയും, ജാതി സമത്വവും ഉറപ്പുവരുത്തുന്നതിന് ഭരണകൂടം പരാജയപ്പെട്ടു’വെന്നും സാറാ ജോസഫ് തൃശൂരില്‍ പറഞ്ഞു.

രഹന ഫാത്തിമയെ കൊച്ചിയില്‍ നിന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു്. രഹന ഫാത്തിമ ഇപ്പോള്‍ റിമാന്‍ഡിലാണുള്ളത്. രഹ്‌നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

മല കയറുന്നതിന് മുമ്പ് രഹ്‌ന ഫാത്തിമ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് കേസിന് കാരണമായിരുന്നത്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്റ്റ് ചെയ്തിരുന്നത്.

നേരത്തെ ഒക്ടോബര്‍ 19നായിരുന്നു രഹ്‌ന ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയിരുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടിയാണ് താന്‍ ശബരിമല സന്ദര്‍ശനം നടത്തിയതെന്ന് അറസ്റ്റിനുമുമ്പ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയപ്പോള്‍ രഹ്നാ ഫാത്തിമ പറഞ്ഞിരുന്നു.

Top