ഹണിമൂണ്‍ കാലം ശ്രദ്ധാപൂര്‍വമുള്ള സമീപനങ്ങളിലൂടെ മധുരതരമാക്കാം .മധുവിധു കാലത്ത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അറിയുന്നതും അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതും ഗുണകരമായിരിക്കും .80 ശതമാനം കമിതാക്കള്‍ക്കും പ്രകൃത്യാ ഉള്ള ലൈംഗികതൃഷ്ണകൾ ഹണിമൂൺ ദിനങ്ങളെ രതി ലഹരികളുടെ നാളുകളാക്കി മാറ്റും. എന്നാൽ ബാക്കിയുള്ളവര്‍ക്ക് ഹണിമൂൺ കാലം ശ്രദ്ധാപൂർവമുള്ള സമീപനങ്ങളിലൂടെ മാത്രമേ മധുരതരമാക്കി മാറ്റാനാകൂ.അതിനാൽ ഹണിമൂണിന്റെ ആദ്യ മുപ്പതു ദിവസങ്ങളിൽത്തന്നെ (ഹണിമൂൺ ദിവസങ്ങൾ ആദ്യ 40 ദിവസങ്ങളാണെന്നു പറയപ്പെടുന്നുണ്ട്) പങ്കാളികൾ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.
പരസ്പരം അറിയുക
ഒരു കുട്ടി നടക്കാന്‍ പഠിക്കുന്നത് പോലെ സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും. അതിനുള്ള ദിനങ്ങളായി ഹണിമൂണിന്റെ ആദ്യകാല ഘട്ടത്തെക്കരുതാം. അന്യോന്യം എങ്ങനെ രതി മൂര്‍ച്ചയില്‍ എത്താനാകുമെന്നു രണ്ടു പേരും പരസ്പരം മനസിലാക്കുക. ആഗ്രഹങ്ങളും ബലഹീനതകളും തുറന്നുപറയുക. പരസ്പരം ധൈര്യം കൊടുക്കുക . ആദ്യരാത്രിയിൽത്തന്നെ ലൈംഗികബന്ധവും രതിമൂർഛയും നേടാനാകാത്തതിൽ വിഷമിക്കേണ്ട. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ.
പുരുഷ ലൈംഗികാവയവങ്ങൾ
പുരുഷലൈംഗികാവയവങ്ങൾ ശരീരത്തിനു പുറത്തേക്കു കാനാനാവുന്നതാണ് . പുരുഷ പ്രത്യുൽപാദനവ്യവസ്ഥയുടെ മറ്റു ഭാഗങ്ങൾ ശരീരത്തിനുള്ളിലാണു സ്ഥിതി ചെയ്യുന്നത്. സ്പോഞ്ചു പോലുള്ള കലകളാണു ലിംഗത്തിലുള്ളത്. ഈ കലകളിക്കു രക്തം ഇരച്ചു കയറുമ്പോൾ ഉദ്ധാരണം സംഭവിക്കുന്നു. ലിംഗത്ത മൂടിക്കൊണ്ട് അഗ്രചർമ്മം ഉണ്ടാകും. അഗ്രചർമ്മം പിന്നോട്ടു നീങ്ങാത്തതു ലൈംഗിക ബന്ധത്തെ ദുഷ്കരമാക്കും. ലിംഗത്തിന്റെ താഴെയായാണു വൃഷണസഞ്ചി. ഇതിൽ വൃഷണം കാണപ്പെടുന്നു. ബീജോത്പാദനമാണ് വൃഷണങ്ങളുടെ ധർമ്മം. ഒപ്പം ഇതു പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണും ഉത്പാദിപ്പിക്കുന്നു. രണ്ടു വൃഷണങ്ങൾക്കും ഒരു വലുപ്പമായിരിക്കും. എന്നാൽ ഒന്നു മറ്റേതിനെ അപേക്ഷിച്ചു താഴേക്കു കൂടുതലായി താഴ്ന്നു കിടക്കുന്നതായി കാണപ്പെടാറുണ്ട്. സ്ഖലന സമയത്തു ബീജങ്ങൾ ശുക്ലത്തിലൂടെ പുറത്തു വരുന്നതു മൂത്രം പുറത്തുപോകുന്ന മൂത്രനാളിയിലൂടെത്തന്നെയാണ്.
കിടപ്പറയിലെ സംസാരം
ലൈംഗികതയ്ക്ക് അതിന്റേതായ പ്രശ്നങ്ങളും ഉണ്ട് . അതു വാക്കുകൾ കൊണ്ടോ വാചകങ്ങൾ കൊണ്ടുള്ളതോ മാത്രമല്ല, ശാരീരിക ചലനങ്ങൾ, ശ്വാസോഛ്വാസത്തിലെ സീൽക്കാരങ്ങൾ എന്നിവ കൂടി ലൈംഗികതയെ കൂടുതൽ ഊഷ്മളമാക്കും. രതി നേരത്തെ അവളുടെ അംഗചലനങ്ങൾ, അവൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ എന്നിവ അവനിൽ വികാരോത്തേജനത്തെ ജ്വലിപ്പിക്കും. താൻ മൂലം തന്റെ പങ്കാളി സന്തോഷിക്കുന്നത് അവന് ഇഷ്ടമാണ്. അതുപോലെ തന്നെ അവളുടെ ശരീരത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള ഭാഷണങ്ങളും മറ്റും സ്ത്രീയേയും സന്തോഷവതിയാക്കും.
വിവാഹത്തിന്റെ ആദ്യ ദിനങ്ങളില്‍
ബന്ധപ്പെടാന്‍ സൗകര്യമുണ്ടായാൽപ്പോലും ആദ്യരാത്രിയിൽ ലൈംഗികതയിൽ ഏർപ്പെടാതിരിക്കുന്നതാണ് നല്ലത് . പങ്കാളികളുടെ പ്രത്യേകിച്ചു നവവധുവിന്റെ പലവിധ ഭയാശങ്കകൾ മാറ്റി എടുക്കാനും തമ്മിൽ കൂടുതൽ അടുത്തറിയാനും സാമീപ്യത്തിന്റെ ചൂടും പാരസ്പര്യത്തിന്റെ ഊഷ്മളതയും സ്നേഹത്തിന്റെ സുഖവുമൊക്കെ അനുഭവിച്ചറിയാനുമൊക്കെ ആദ്യരാത്രി ഉപയോഗിക്കുന്നത് വിവാഹബന്ധത്തെ കൂടുതൽ ഉറപ്പുള്ളതാക്കും.
ബന്ധപ്പെടുന്ന രീതികള്‍
മധുവിധു ദിനങ്ങളിൽത്തന്നെ ബന്ധപ്പെടാനായി വേറിട്ട പൊസിഷനുകൾ തിരഞ്ഞെടുക്കേണ്ട. പങ്കാളികൾക്കു കൂടുതൽ സൗകര്യപ്രദവും സുഖപ്രദവുമായ പൊസിഷനുകൾ തിരഞ്ഞെടുക്കാം. പ്രധാനമായും മൂന്നുപൊസിഷനുകൾ ഇക്കാലത്താവാം. ഒന്ന് : പുരുഷൻ മുകളിലായുള്ള മുഷനറി പൊസിഷൻ. ഇതു ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കുന്നതാണ്. യോനിയിലേക്കുള്ള ലിംഗത്തിന്റെ പ്രവേശനം പൂർണാക്കുന്നതിനും പരസ്പരമുള്ള ആസ്വാദ്യത കണ്ടു മനസിലാക്കുന്നതിനും ഈ പൊസിഷൻ സഹായിക്കുന്നു. രണ്ട് : സ്ത്രീ മുകളിലായുള്ള പൊസിഷൻ. സംയോഗത്തിന്റെ താളം സ്ത്രീക്കു നിയന്ത്രിക്കാനാകുന്നു എന്നതാണ് ഈ പൊസിഷന്റെ മേന്മ. മൂന്ന് : സൈഡ് ബൈ സൈഡ് പൊസിഷൻ: പങ്കാളികൾ അഭിമുഖമായി കിടന്നു കൊണ്ടുള്ള സംയോഗ രീതി. പരസ്പരമുള്ള ലാളനകൾക്കും മറ്റും അവസരം ലഭിക്കുന്നു എന്നതാണു പ്രത്യേകത.
ബന്ധപ്പെടാന്‍ എടുക്കുന്ന സമയം
ഇതിനു പ്രത്യേകിച്ചു നിയമങ്ങള്‍ ഒന്നും തന്നെ ഇല്ല . പങ്കാളികളുടെ മാനസിക ശാരീരിക അവസ്ഥകൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും താത്പര്യങ്ങൾക്കും അനുസൃതമായിട്ടായിരിക്കും ഇതു സംഭവിക്കുക. എത്രയും കൂടുതൽ സമയം കൊണ്ടു രതിമൂർഛ എന്നുള്ളതു തന്നെയാകണം ലൈംഗികാസ്വാദനം ലക്ഷ്യമിടുന്ന ദമ്പതികൾ മനസിൽ വെയ്ക്കേണ്ടത്.
ആര്‍ത്തവ വേളയില്‍
ആര്‍ത്തവ വേളയിലെ ലൈംഗികബന്ധം പൊതുവെ ആരോഗ്യകരമല്ല. ഇത് അണുബാധയുണ്ടാകുന്നതിനു കാരണമാകാം.
ബന്ധപ്പെടാന്‍ പറ്റിയ ദിനങ്ങള്‍
ലൈംഗികവേഴ്ച നടന്നാലും ഗർഭധാരണം ഉണ്ടാകാത്ത കാലമാണിത്. സാധാരണ രണ്ട് ആർത്തവകാലത്തിനിടെയുള്ളത് 28 ദിവസങ്ങളാണല്ലോ. രണ്ട് ആർത്തവങ്ങളുടെ മധ്യത്തിൽ ആണ് സ്ത്രീകളുടെ അണ്ഡം പൂർണ വളർച്ചയെത്തുന്നത്. ഇതിനു രണ്ടു ദിവസം മുമ്പു മുതൽ രണ്ടു ദിവസം കഴിയുന്നതു വരെ സംയോഗത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണു സുരക്ഷിത കാലഘട്ടത്തിൽ ചെയ്യാനുള്ളത്. കൂടുതൽ സുരക്ഷിതരാവാൻ സംഭോഗത്തിൽ നിന്നൊഴിവാകുന്ന ദിവസങ്ങൾ വീണ്ടും വർധിപ്പിക്കാം. സുരക്ഷിതകാലഘട്ടം കണക്കാക്കിയുള്ള ലൈംഗികബന്ധം പൂർണമായും സുരക്ഷിതമാണെന്നു പറയാനാകില്ല.
ചെയ്യരുത് , എന്നാല്‍ ചെയ്യാം.
ഓറൽ സെക്സ് മുതലായ പരീക്ഷണങ്ങൾക്കു ഹണിമൂൺ കാലം വേദിയാക്കേണ്ട. ലൈംഗികകാര്യങ്ങളിൽ പരിപൂർണമായ ആശയവിനിമയം നടക്കുമ്പോൾ ഓരോരുത്തരും അവരവരുടെ വേറിട്ട ലൈംഗിക ഇഷ്ടങ്ങൾ പങ്കാളിയെ അറിയിക്കുക. നിർബന്ധിച്ചു പങ്കാളിയെ ഇത്തരം കാര്യങ്ങളിലേക്കു തള്ളി വിടാതിരിക്കുക.