
കോട്ടയം :കോതമംഗലം കുട്ടമ്പുഴ സ്വദേശി 24 വയസ്സ്ജെനീഷക്ക് ഹൃദയവും ശ്വാസകോശവും മാറ്റി വയ്ക്കാൻ 55 ലക്ഷം രൂപ ആവിശ്യമുള്ള നിര്‍ധനകുടുംബത്തില്‍ പെട്ട ഈ സഹോദരിയെ സഹായിക്കാന്‍ നാട്ടുകാരോടൊപ്പം വിവിധ സംഘടനക്കൊപ്പം പ്രവാസി മലയാളികളുടെ ആഗോള സംഘടനയായ “”പ്രവാസി മലയാളി ഫെഡറേഷൻ സൗദിഅറേബ്യയിലെ അൽഖർജ് യൂണിറ്റ് കോ ഓർഡിനേറ്റർ ശ്രി ചന്ദ്രസേനൻ ശേഖരിച്ച ഒരു ലക്ഷം രൂപ യുടെ ചെക്ക് ഇന്ന് കോട്ടയം ടിബി യിൽ നടന്ന ചടങ്ങില്‍വെച്ച് മുന്‍ മന്ത്രിയും കോട്ടയം എം എല്‍ എ യുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.പി എം എഫ് രക്ഷാധികാരി ശാന്തിഗിരി മഠാധിപതി. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ,ഗ്ലോബല്‍ കോഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ എന്നിവർ ചേർന്ന് കൈമാറി..

ചടങ്ങില്‍ പി എം എഫ് ഗ്ലോബല്‍ കോഡിനെറ്റര്‍. ജോസ് മാത്യു പനച്ചിക്കൽ. അധ്യഷത വഹിച്ചു .. ഗ്ലോബൽ ട്രഷറർ ഷൌക്കത്ത് പറമ്പി ” ഗ്ലോബല്‍ മെമ്പര്‍ ജോര്‍ജ് പടിക്കാകുടി കേരളത്തിന്‍റെ ചുമതലയുള്ള വൈസ് പ്രസിഡണ്ട് ബേബിച്ചന്‍ കണ്ടരാമത്ത്, ഗ്ലോബല്‍ പി ആര്‍ ഒ സാന്റി മാത്യു,വനിതാ കോഡിനേറ്റര്‍ സോണിയ മല്‍ഹാര്‍, മഞ്ജു വിനോദ് തുടങ്ങി പി എം എഫ് ന്‍റെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് വള്ളികുന്നേല്‍ ; പി എം എഫ് മീഡിയ കോഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ഫോണിലൂടെ സഹായം ചെയ്തവര്‍ക്കും പങ്കെടുത്തവര്‍ക്കും ആശംസ നേരുകയുണ്ടായി . ജനീഷയെ സഹായിക്കാന്‍ കനിവുള്ളവര്‍ പി എം എഫ് മായി ബന്ധപെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു