തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടി എന്‍ഡിഎ ഘടക കക്ഷികളെയും, ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും മുന്‍നിര്‍ത്തികൊണ്ട് വരുന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ നൂറ് വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കും. ബിജെപിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 19 പുരുഷ•ാരും 24 വനിതകളുമടക്കം 43 പേരുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിക്ക് ജില്ലാ ഘടകം സമര്‍പ്പിച്ചു. വിവിധ എന്‍ഡിഎ സഖ്യ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ കേരളാ കോഗ്രസ്(പിസി തോമസ്), ആര്‍എസ്പി(ബി) എല്‍ജെപി, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, കേരള വികാസ് കോണ്‍ഗ്രസ് എന്നിവരുമായിട്ടുള്ള ഉഭകകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അതു കൂടാതെ വിവിധ സാമുദായിക സംഘടനകളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് മറ്റ് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. മേയര്‍ സ്ഥാനാര്‍ത്ഥിയായി ആരെയെങ്കിലും ഉയര്‍ത്തിക്കാട്ടുന്നതിനുപകരം തലസ്ഥാന നഗരത്തിന്റെ സമഗ്രമായ വികസനമാണ് ബിജെപി ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുമ്പാകെ വയ്ക്കുന്നത്. സംസ്ഥാന പരിഗണനയ്ക്ക് അയച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി.വാവ, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.അശോക് കുമാര്‍, വക്താവ് വി.വി. രാജേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സിമി ജ്യോതിഷ്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കരമന അജിത്, മുന്‍ കൗണ്‍സിലര്‍മാരായിട്ടുള്ള എം.ആര്‍.ഗോപന്‍, എം.ആര്‍.രാജീവ് എന്നിവര്‍ ഉള്‍പ്പെടുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തെ തുടര്‍ന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
തിരുവനന്തപുരം നഗരസഭ: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിട്ടിപട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ചു
വാര്‍ഡ് നമ്പര്‍ . വാര്‍ഡ് സ്ഥാനാര്‍ത്ഥിയുടെ പേര്
1 പാതിരപ്പള്ളി വി.കൃഷ്ണന്‍കുട്ടി നായര്‍
2 ചെട്ടിവിളാകം ആര്‍.ദിനേശ്കുമാര്‍
3 കുടപ്പനകുന്ന് ജെ.ഷീജ
4 പേരൂര്‍ക്കട എസ്.ചന്ദ്രമോഹന്‍@മണ്ണാമ്മൂല സുകു
5 തുരുത്തുംമൂല വി.വിജയകുമാര്‍
6 നെട്ടയം സി.പി.സിന്ധു രാജീവ്
7 വാഴോട്ടുകോണം എം.ആര്‍.രാജീവ്
8 വട്ടിയൂര്‍ക്കാവ് എസ്.ഹരിശങ്കര്‍
9 പി.റ്റി.പി. നഗര്‍ കോമളകുമാരി .കെ
10 പാങ്ങോട് മധുസൂദനന്‍ നായര്‍
11 ശാസ്തമംഗലം പാര്‍വ്വതി ശങ്കര്‍
12 കവടിയാര്‍ ഡോ.പി.പി.വാവ
13 വലിയവിള അഡ്വ.വി.ജി.ഗിരി
14 കേശവദാസപുരം അഞ്ജന എന്‍.പി.
15 കണ്ണമ്മൂല അഡ്വ.വി.സന്ദീപ്കുമാര്‍
16 കൊടുങ്ങാനൂര്‍ അഡ്വ.വി.വി.രാജേഷ്
17 അണമുഖം എസ്.കല
18 ആക്കുളം കെ.പി.ബിന്ദു
19 ശ്രീകാര്യം ജെ.വസന്തകുമാരി
20 നാലാഞ്ചിറ എസ്.ബീന
21 മെഡിക്കല്‍കോളേജ് എസ്.ദിവ്യ
22 ഞാണ്ടൂര്‍കോണം എ.പ്രദീപ്കുമാര്‍
23 മണ്ണംതല ശ്യാം ചന്ദ്രന്‍
24 ചെല്ലമംഗലം ചെമ്പഴന്തി ഉദയന്‍
25 തിരുമല മഞ്ജു. പി.വി
26 കരമന കരമന അജിത്
27 നെടുങ്കാട് സൗമ്യ പി.എം
28 കാലടി മഞ്ജു ജി.എസ്
29 ആറ്റുകാല്‍ ബീന ആര്‍.സി
30 നേമം എം.ആര്‍.ഗോപന്‍
31 പൊന്നുമംഗലം എസ്.സിന്ധു ഗോപന്‍
32 എസ്റ്റേറ്റ് ആര്‍.അഭിലാഷ്
33 മണക്കാട് സിമി ജ്യോതിഷ്
34 തമ്പാനൂര്‍ അമൃത കുമാരി എസ്.ആര്‍
35 ശ്രീകണ്‌ഠേശ്വരം ജി.എസ്.കോമളവല്ലി(മായാ രാജേന്ദ്രന്‍)
36 ശ്രീവരാഹം മിനി. ആര്‍
37 പെരുന്താന്നി ഐ.ചിഞ്ചു
38 തൈക്കാട് ശ്രീലത. റ്റി
39 വഴുതക്കാട് എസ്.ലത
40 വലിയശാല ലക്ഷ്മി എം
41 ആറന്നൂര്‍ സുനില്‍കുമാര്‍ എസ്
42 പാല്‍ക്കുളങ്ങര വിജയകുമാരി എസ്
43 വഞ്ചിയൂര്‍ പി.അശോക് കുമാര്‍