ന്യുഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹപാഠികളെ ആവശ്യപ്പെട്ടുള്ള പരസ്യം വൈരലാകുന്നു. മോദിയുടെ കോളെജ് പഠനകാലത്തിന്‍റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ആപ്ലിക്കേഷന്‍ ഡല്‍ഹി സര്‍വകലാശാല അധികൃതര്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ സഹപാഠികളെ ആവശ്യപ്പെട്ടുള്ള പരസ്യം പ്രചരിച്ചത്.
വാണ്ടഡ് എന്ന തലക്കെട്ടില്‍ മോദിയുടെ ചിത്രത്തിനൊപ്പമാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. മുകളില്‍ കാണുന്ന വ്യക്തിക്കൊപ്പം സ്കൂളിലോ, കോളെജിലോ പഠിച്ച ആരെങ്കിലും ഇന്ത്യയിലെവിടെയെങ്കിലുമുണ്ടെങ്കില്‍ ആവശ്യമുണ്ടെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം.
ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. മോദിയുടെ ബിരുദാനന്ദര ബിരുദത്തിന്‍റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ രേഖ ഗുജറാത്ത് യൂനിവേഴ്സിറ്റി നേരത്തെ തള്ളിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സഹപാഠികളെ കണ്ടെത്തിയാല്‍ ഒരു ലക്ഷം രൂപ. ബെംഗളുരു ടെക്കി ശ്രീനിവാസ് ചിന്നപ്പയുടെ പേരിലുള്ള പരസ്യമാണ് ഇത്. മോഡിക്കൊപ്പം എസ്.എസ്.സിയോ ബി.എ യോ എം.എയോ പഠിച്ച ആരെയെങ്കിലും കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പരസ്യത്തില്‍ പറയുന്നത്. തയ്യാറുണ്ടോ വെല്ലുവിളി സ്വീകരിക്കാന്‍ ?