
വാഴക്കുളം: തൊടുപുഴയില്‍ സിനിമ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം അറശ്റ്റ്രിലായിരുന്നു .തൊടുപുഴ, കദളിക്കാട് മേഖലകളിലെ വാടകവീടുകള്‍ കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിവന്നത് സിനിമാതാരം അമല എന്നതും പുറത്തു വന്നു. പാലക്കാട് സ്വദേശിനിയായ ഇവര്‍ വീരപുത്രന്, ഹാപ്പി ജേര്‍ണി തുടങ്ങിയ സിനിമകളില്‍ ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്. കദളിക്കാട് തെക്കുംമല കവലയ്ക്കു സമീപമുള്ള വീട്ടില്‍നിന്ന് ഇന്നലെ ഉച്ചയോടെ മൂവാറ്റുപുഴ സിഐ സി. ജയകുമാറിന്റെ നേതൃത്വത്തിലാണു അഞ്ചംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്.നടിക്കു പുറമെ രണ്ടു നടത്തിപ്പുകാരും രണ്ട് ഇടപാടുകാരുമാണു പിടിയിലായത്. നടത്തിപ്പുകാരായ തൊടുപുഴ തെക്കുംഭാഗം കൊച്ചുപടിഞ്ഞാറേക്കര മോഹനന് (53), സഹായി പാറപ്പുഴ വാഴത്തറവേലയില് ബാബു(34), ഇടപാടുകാരായ കരിമണ്ണൂര്‍ സ്വദേശികളായ അജിസ് (29), ജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
പെണ്‍വാണിഭവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ ബുക്ക്, 80,000 രൂപ, ബാങ്കിലെ നിക്ഷേപ വിവരങ്ങള്‍ എന്നിവ വീട്ടില്‍നിന്നു കണ്ടെടുത്തു. ഇടപാടുകാരുടേതെന്നു സംശയിക്കുന്ന ബുള്ളറ്റ്, ബൈക്ക്, കാര്‍ എന്നിവയും മദ്യക്കുപ്പികളും ഇരുപതോളം പേരുടെ ഫോണ്‍ നമ്പറുകളടങ്ങിയ ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തിനു പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.മോഹനന് ബിനാമിയാണെന്നാണു പോലീസ് കരുതുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ആറു മാസമായി സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു.
മൂവാറ്റുപുഴ കിഴക്കേക്കര, വാളകം, തൊടുപുഴ എന്നിവിടങ്ങളില്‍ സംഘം താമസിച്ച് ഇടപാട് നടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനത്തുനിന്നു യുവതികളെ കൊണ്ടുവന്നായിരുന്നു കൂടുതലും ഇടപാടുകള്‍. 2000 മുതല്‍ 2500 രൂപ വരെയാണ് ഇടപാടുകാരില്‍നിന്നു ഈടാക്കിയിരുന്നത്.
കദളിക്കാട്ടെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം നടത്തി വന്നിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍പൊലീസ് നടത്തിയ തെരച്ചലിലാണ് സംഘം വലയിലായത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡയറിയില്‍ 20ലേറെ പെണ്‍കുട്ടികളുടെ പേരുകളും പൊലീസ് കണ്ടെടുത്തു.
തെക്കേമലയില്‍ സംസ്ഥാന പാതയോരത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്ക് നിരവധി വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ വീട്. ഇടപാടുകാരെത്തിയെന്ന് വ്യക്തമായതോടെ ഇന്ന് ഉച്ചക്ക് മൂവാറ്റുപുഴ സിഐയുടെ നേതൃത്വത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇടനിലക്കാരനായ മോഹനന്റെ ഭാര്യക്കും ഇടപാടില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മോഹനന്റെ കൈവശം കണ്ടെടുത്ത ഡയറിയില്‍നിന്ന് 20ലേറെ പെണ്‍കുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു.
നേരത്തെ മൂവാറ്റുപുഴക്ക് സമീപം വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവര്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇടപാടുകളെന്നും സംശയിക്കുന്നു. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപ്പേര്‍ സംഘത്തിന്റെ ഭാഗമായുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് വന്‍ റാക്കറ്റാണെന്നും പൊലീസ് സൂചിപ്പിക്കുന്നു