വിജിലൻസിനെതിരെ തോമസ് ഐസക്ക്; മന്ത്രിസഭയിൽ ശീതസമരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി വീണ്ടും വിവാദം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസിനു പരിപൂർണ പിൻതുണ നൽകുമ്പോഴാണ് ഭിന്ന സ്വരവുമായി തോമസ് ഐസക്ക് രംഗത്ത് എത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആരോപണവിധേയനായ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കഴിഞ്ഞ ദിവസം രംഗത്ത് എത്തി. കെ.എം ഏബ്രഹാം മികച്ച ഉദ്യോഗസ്ഥനാണെന്ന് തോമസ് ഐസക് പറഞ്ഞു. അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ നിലപാട് സഹാറ കേസിൽ തെളിഞ്ഞതാണ്. കെ.എം ഏബ്രഹാം നികുതി വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥനാണ്. പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
കെ.എം ഏബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ഉത്തരവ് പ്രകാരം വിജിലൻസ് പ്രാഥമിക അന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി കെ.എം ഏബ്രഹാമിന്റെ ജഗതിയിലെ ഫഌറ്റിൽ വിജിലൻസ് റെയ്ഡ് നടത്തിയത് വിവാദമായിരുന്നു. ഫഌറ്റിന്റെ വിസ്തീർണം അളന്ന് തിട്ടപ്പെടുത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അതേസമയം കെ.എം ഏബ്രഹാമിന്റെ ഫഌറ്റിൽ നടന്ന വിജിലൻസ് റെയ്ഡിന് പിന്നിൽ ജേക്കബ് തോമസ് ഐ.പി.എസ് ആണെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. തന്നെ മോശക്കാരനാക്കാൻ ജേക്കബ് തോമസ് ശ്രമിക്കുന്നതായി ഏബ്രഹാമും ആരോപണം ഉന്നയിച്ചിരുന്നു. സർക്കാരിനുള്ളിലെ ശീതസമരമാണ് ഇപ്പോൾ വിജിലൻസ് കേസിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. കണ്ണൂർ ലോബി പിടിമുറുക്കിയ സർക്കാരിന്റെ കടിഞ്ഞാൺ പിടിച്ചെടുക്കുക കൂടിയാണ് ഇപ്പോൾ തോമസ് ഐസക്കിന്റെ ലക്ഷ്യം.

Top