കാര്‍ഷിക മേഖലക്ക് 2106 കോടി ;പിന്നോക്ക വിഭാഗക്കാര്‍ക്ക് 2600 കോടി; പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ രോഗികള്‍ക്ക് സൗജന്യമരുന്ന്; 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; പ്രവാസികള്‍ക്ക് സമ്പാദ്യം നിക്ഷേപിക്കാന്‍ പ്രത്യേക പ്രവാസി ചിട്ടി

തിരുവനന്തപുരം: ജനപ്രിയ പദ്ധതികളുമായി ഇടതുസര്‍ക്കാരിന്റെ 2017ലെ ബജറ്റ് ഡോ തോമസ് ഐസ്‌ക്ക് അവതരിപ്പിച്ചു. ദരിദ്ര ഭവനങ്ങളില്‍ ഇന്റര്‍നെറ്റ് സൗജന്യമാക്കുമെന്നതടക്കുമുള്ള മാധ്യമ ശ്രദ്ധനേടാനുള്ള പൊടികൈകളും പതിവുപോലെ ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. കാര്‍ഷിക മേഖല അടങ്കല്‍ 2106 കോടിയും പിന്നോക്ക വിഭാഗക്കാരുടെ പുരോഗതിക്കായി 2600 കോടിയും ബജറ്റില്‍ വകയിരുത്തി. ടൂറിസം,ഐടി പദ്ധതികള്‍ക്കായി 1375 കോടി. കശുവണ്ടി ഫാക്ടറികള്‍ക്ക് 42 കോടി,കശുമാവ് കൃഷി വ്യാപനത്തിന് 6.5 കോടിയും വകയിരുത്തി. കൈത്തറി മേഖലയ്ക്ക് 72 കോടിനല്‍കാനും സ്‌കൂള്‍ യൂണിഫോമുകള്‍ കൈത്തറി മേഖലയില്‍ നിന്ന് വാങ്ങാനും തീരുമാനം. ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്‌കൂള്‍ ആരംഭിക്കും, ക്ഷീരമേഖലയില്‍ 97 കോടി,മത്സ്യത്തൊഴിലാളി വികസനം 150 കോടി, തീരദേശ വികസനത്തിന് 216 കോടി,കുരുമുളക് കൃഷി വ്യാപനത്തിനായി 10 കോടി, റബര്‍ വിലസ്ഥിരതാ പദ്ധതിക്കായി വില 500 കോടി വകയിരുത്തി.കാസര്‍കോട് പ്രത്യേക പാക്കേജിനായി 90 കോടി,വയനാട് പ്രത്യേക പാക്കേജിനായി 19 കോടി,നാളികേര വികസനത്തിന് 45 കോടി ,ബാര്‍ബര്‍ ഷോപ്പ് പരിഷ്‌ക്കരണത്തിന് 2.7 കോടി, നെല്ലു സംരക്ഷണത്തിന് 700 കോടി, എന്നിങ്ങനെ നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

 

  • ബജറ്റില്‍ വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തുന്നത് ഇങ്ങനെ
  • ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 കോടി രൂപ.
  • വൈദ്യുതി മേഖലയ്ക്കായി 1565 കോടി രൂപ വകയിരുത്തി.
  • കേരള ജലഗതാഗത കോര്‍പ്പറേഷന് 22 കോടി രൂപ വകയിരുത്തി.
  • കേരളത്തില്‍ കെഎസ്ഇബി പ്രസരണ ശൃംഖല നവീകരിക്കാന്‍ കിഫ്ബി ധനസഹായം ഉറപ്പാക്കും.
  • മാര്‍ച്ച് 31 ന് മുന്‍പ് കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കും.
  • കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് 3000 കോടി രൂപയുടെ പാക്കേജ്. മാനേജ്മെന്റ്
    അഴിച്ചു പണിയും,പ്രഫഷനലുകളെ നിയമിക്കും. പെന്‍ഷന്റെ 50 ശതമാനം സര്‍ക്കാര്‍ നല്‍കും.
    പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി.
  • 2017-18 ല്‍ വിവിധ റോഡ്, പാലം നിര്‍മ്മാണങ്ങള്‍ക്ക് 1350 കോടി രൂപ വകയിരുത്തി.
    സംസ്ഥാനത്തെ റോഡുകള്‍ മെച്ചപ്പെടുത്താനായി അ!ഞ്ചു വര്‍ഷത്തിനകം അര ലക്ഷം കോടി നിക്ഷേപം ഉറപ്പാക്കും.
  • ദേശീയപാത വികസനത്തിന് കിഫ്ബി 6500 കോടി നല്‍കും.
  • പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ ഗാരന്റി ഉറപ്പാക്കും.
  • കിഫ്ബിക്ക് പണം സമാഹരിക്കാന്‍ പ്രവാസി ചിട്ടി. 12,000 കോടിരൂപ കെഎസ്എഫ്ഇ വഴി കിഫ്ബി സമാഹരിക്കും.
  • സമ്പാദ്യപദ്ധതിക്കൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളിയാവാന്‍ ഇതിലൂടെ പ്രവാസികള്‍ക്ക് അവസരം ലഭിക്കും.
  • 630 കിലോമീറ്റര്‍ ദൂരത്തില്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ വീതിയില്‍ ഒന്‍പതു ജില്ലകളിലൂടെ നടപ്പാക്കുന്ന
  • തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും.
    ഇതിനായി പ്രവാസികളില്‍ നിന്ന് ബോണ്ട് സമാഹരിക്കും.
  • 1267 കിലോമീറ്റര്‍ മലയോര ഹൈവെയ്ക്കായി ഒന്‍പതു ജില്ലകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
  • മലയോര ഹൈവേയ്ക്കായി കിഫ്ബി 3,500 കോടി ചെലവഴിക്കും.
    630 കിലോമീറ്റര്‍ ദൂരത്തില്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ വീതിയില്‍ തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും.
    ഇതിനായി പ്രവാസികളില്‍ നിന്ന് ബോണ്ട് സമാഹരിക്കും.
  • ഏനാത്ത് പാലത്തിന്റെ അപകടാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ
    പാലങ്ങളുടെയും നിലവിലെ അവസ്ഥ പരിശോധനയ്ക്കു വിധേയമാക്കും.
  • കിന്‍ഫ്രയ്ക്ക് 111 കോടി രൂപ വകയിരുത്തി.
  • പൊതുമേഖലാ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്താന്‍ സമയബന്ധിത പദ്ധതികള്‍ നടപ്പാക്കും.
  • കമ്പോളങ്ങളുടെ ആധുനികവത്കരണത്തിന് കിഫ്ബി 100 കോടി രൂപ ചെലവഴിക്കും.
  • ഇടമലക്കുടി പഞ്ചായത്തില്‍ സ്‌കൂള്‍ അനുവദിക്കും.
  • യുവജനസംരംഭകത്വ പരിപാടിക്ക് 75 കോടി രൂപ.
  • ഐടി മേഖലയ്ക്ക് 500 കോടി രൂപ വകയിരുത്തും.
  • 12 ഐടി ഹാര്‍!ഡ് വെയര്‍ പാര്‍ക്കുകള്‍ ആരംഭിക്കും.
  • ഐടി, ടൂറിസം രംഗത്തെ ആകെ അടങ്കല്‍ 1375 കോടി രൂപ.
  • അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം. സര്‍ക്കാര്‍ സേവനങ്ങളും സൗകര്യങ്ങളും ഇന്റര്‍നെറ്റ് അധിഷ്ടിതമാക്കും.
  • കെഎസ്ഇബി ശൃംഖലയ്ക്കു സമാന്തരമായി കെ ഫോണ്‍ എന്ന ഫൈബര്‍ഓപ്റ്റിക് സംവിധാനത്തിലൂടെ ഭവനങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഒന്നര വര്‍ഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി രൂപ ചെലവഴിക്കും.
  • പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം. മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കമാണിതെന്ന് ധനമന്ത്രി.
  • റബ്കോ പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കും.
  • കേരള സഹകരണ ബാങ്ക് രൂപീകരിക്കും.
  • 20 കോടി രൂപ ബീഡി തൊഴിലാളി ക്ഷേമത്തിനായി ചെലവഴിക്കും.
  • സ്‌കൂള്‍ യൂണിഫോമുകളില്‍ കൈത്തറി വ്യാപിപ്പിക്കാന്‍ നടപടി
  • കൈത്തറി രംഗത്ത് അസംസ്‌കൃത ഉല്‍പന്നങ്ങള്‍ വാങ്ങാനായി 11 കോടി രൂപ
  • രണ്ടു ലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കും. സബ്സിഡിക്കായി 47 കോടി രൂപ.
  • കയര്‍ ഭൂവസ്ത്രങ്ങള്‍ ഉറപ്പാക്കുന്നതോടെ കയര്‍ തൊഴിലാളികള്‍ക്ക് 200 ദിവസത്തെ ജോലി ഉറപ്പാക്കാനാകും.
  • കയര്‍ മാട്രസ് ഡിവിഷന് രൂപ നല്‍കും. കയര്‍ സഹകരണ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് കയര്‍ സംഭരിക്കും.
  • 2017-18 ല്‍ നൂറു ചകിരി മില്ലുകള്‍ കൂടി ആരംഭിക്കും. ഇതിനായി 123 കോടി രൂപ.
  • കാര്‍ഷിക മേഖലയ്ക്ക് 2100 കോടി രൂപ. മൃഗസംരക്ഷണത്തിന് 308 കോടി. ക്ഷീരമേഖലയ്ക്കു 98 കോടി
  • തീരദേശ പുനരധിവാസ പദ്ധതിക്ക് 150 കോടി രൂപ.
  • മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും.
  • ഉള്‍നാടന്‍ മല്‍സ്യമേഖലയ്ക്ക് 49 കോടി രൂപ. പഞ്ഞമാസ സമാശ്വാസപദ്ധതിക്ക് ആവശ്യമായ പണം ഉറപ്പാക്കും.
  • സങ്കരയിനം പശുക്കളുടെ വ്യാപനം ഉറപ്പാക്കും. ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ 1100 രൂപയാക്കി.
  • എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിന് 10 കോടി രൂപ.
  • കിലോയ്ക്ക് 150 രൂപ ലഭിക്കുന്ന റബര്‍ വിലസ്ഥിരതാ പദ്ധതി തുടരും. ഇതിനായി 500 കോടി രൂപ വകയിരുത്തി.
  • സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ഇതിനുള്ള പ്രീമീയം ജീവനക്കാരുടെ ആരോഗ്യ അലവന്‍സില്‍ നിന്ന് ലഭ്യമാക്കും.
  • എല്ലാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും നവീകരിക്കും.
  • പട്ടികവിഭാഗക്കാര്‍ക്ക് റെക്കോര്‍ഡ് തുക വകയിരുത്തി. പട്ടികജാതി വിഭാഗത്തിന് 2600
  • കോടി രൂപയും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 750 കോടിയും വകയിരുത്തി.
  • ഭിന്നശേഷിക്കാര്‍ക്ക് 5 ശതമാനം ഉന്നതവിദ്യാഭ്യാസമേഖലയില്‍ സംവരണം
  • ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 500 രൂപയുടെ വര്‍ധന
  • സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 200 കോടി രൂപ വകയിരുത്തി
  • നെല്ല് സംഭരണത്തിന് 700 കോടി രൂപ വകയിരുത്തി
  • റേഷന്‍ വ്യാപാരികളുടെ കാന്‍ഡ്ലിങ് ചാര്‍ജുകള്‍ മെച്ചപ്പെടുത്താനായി 100 കോടി
    റേഷന്‍ സബ്സിഡിയായി 900 കോടി രൂപ
    സര്‍ക്കസ് കലാകാരന്മാരുടെ പുനരധിവാസത്തിന് 1 കോടി രൂപ
    200 പഞ്ചായത്തുകളില്‍ കൂടി ബഡ്സ് സ്‌കൂള്‍.
    ഇതില്‍ ഓരോ പഞ്ചായത്തിനും 25 ലക്ഷം വീതം നല്‍കും.
    മറ്റ് മാര്‍ഗങ്ങളിലെ പിന്തുണ അടക്കം 65 കോടി രൂപ ഇതിനായി വകയിരുത്തി.
    ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഓരോ ജില്ലകളിലും ഓട്ടിസം പാര്‍ക്ക്.
    ഇതിനായി ഏഴു കോടി രൂപ വകയിരുത്തി.
    സ്മാര്‍ട്ട് സിറ്റികള്‍ക്ക് 100 കോടി.
    അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീ പ്രത്യേക സര്‍വേ നടത്തും.
    കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കും.
    ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക വരുന്നു
    രണ്ടു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അതിലൊരു പെന്‍ഷന്‍ ഈ സര്‍ക്കാര്‍ വരുന്നതിന്
    മുന്‍പുള്ള 600 രൂപ നിരക്കില്‍ മാത്രമാക്കും.
    എല്ലാ സാമൂഹിക ക്ഷേമപെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തി
    എന്‍ജിനീയര്‍മാര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശമ്പളം
    പുതിയ മുനിസിപ്പാലിറ്റികളുടെ ഓഫിസ് നിര്‍മ്മാണത്തിന് 10 കോടി രൂപ.
    ജനകീയാസൂത്രത്തിന്റെ രണ്ടാം പതിപ്പ് അനിവാര്യമെന്ന് ധനമന്ത്രി
    അഞ്ചു വര്‍ഷത്തിനകം 16,000 കോടി രൂപയെങ്കിലും കിഫ്ബിയില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീടുനിര്‍മ്മിക്കാന്‍
    ഈ സാമ്പത്തികവര്‍ഷം ഒരു ലക്ഷം ഭവനരഹിതര്‍ക്കു വീടുവച്ചു നല്‍കും
    മുന്‍പ് പണം കിട്ടിയിട്ടും വീടു വയ്ക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് വീണ്ടും സഹായം
    ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഉപഭോക്താക്കള്‍ക്ക് വീടിന്റെ പ്ലാന്‍ തിരഞ്ഞെടുക്കാന്‍ അവസരം
    ഭവനരഹിതര്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സമഗ്രമായ അനുബന്ധ സൗകര്യങ്ങള്‍
    200 വര്‍ഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്‌കൂളുകള്‍ അടക്കം ഏഴു വിദ്യാലയങ്ങള്‍ക്കായി പ്രത്യേക പുനരുദ്ധാരണ പദ്ധതി
    ആധുനിക ശ്മശാനങ്ങള്‍ക്ക് 100 കോടി രൂപ
    മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്തും
    പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 5257 പുതിയ തസ്തികകള്‍
    മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്തും.
    പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് മരുന്ന്
    ആശുപത്രികള്‍ കൂടുതല്‍ രോഗിസൗഹൃദമാക്കും
    ആയിരത്തില്‍ പരം കോടി രൂപ രോഗികളുടെ സഹായത്തിനായി ലഭ്യമാക്കും
    കിഫ്ബിയില്‍ നിന്ന് ജില്ലാ, താലൂക്ക് ആശുപത്രികളുടെ വികസനത്തിന് 2,000 കോടി
    മികച്ച സാന്ത്വന പരിചരണത്തിന് മുഹമ്മ പഞ്ചായത്തിലെ സി.കെ.വാസുവിന്റെ പേരില്‍ പുരസ്‌കാരം
    സംസ്ഥാനത്തെ മുഴുവന്‍ വ്യക്തികളുടെയും ആരോഗ്യവിലയിരുത്തല്‍ നടപ്പാക്കും.
    കാര്‍ഷികരംഗത്ത് മികവ് ഉറപ്പാക്കാന്‍ സാങ്കേതികവിദ്യാമാറ്റങ്ങള്‍ നടപ്പാക്കും
    അടുത്ത വര്‍ഷകാലത്ത് കേരളത്തില്‍ മൂന്നു കോടി പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കും
    മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും 150 കോടി ബജറ്റില്‍ വകയിരുത്തി
    കുളങ്ങള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കും
    ഇവയ്ക്കെല്ലാം തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും
    തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാന്‍ 10 കോടി രൂപ വകയിരുത്തി
    ശുചിത്വമിഷന് 127 കോടി രൂപ അനുവദിച്ചു
Top