കൊച്ചി:ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ കേരളത്തിന് വാരിക്കോരിക്കൊടുക്കുന്നു . തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് രണ്ടാം ഗഡു അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 280 കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയ്ക്ക് പണം നല്‍കുന്നില്ലെന്ന പ്രചാരണം സംസ്ഥാന സര്‍ക്കാര്‍ തുടരവേയാണ് നടപടി.ആദ്യ ഘട്ടമെന്ന നിലയില്‍ നൂറ് കോടി രൂപ നല്‍കിയതിന് തൊട്ട് പിന്നാലെയാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതികള്‍ക്കായി രണ്ടാം ഗഡു അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇക്കഴിഞ്ഞ 24ന് ഇറങ്ങിയ ഉത്തരവ് പ്രകാരം 280,28,60,413 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഉത്തരവ് പ്രകാരം നിലവില്‍ അനുമതി ലഭിച്ച പദ്ധതികള്‍ക്ക് മാത്രമേ തുക ചിലവഴിക്കാനാകൂ. നിയമപ്രകാരം കേന്ദ്രം നല്‍കേണ്ട 75ശതമാനം തുകയാണ് കേരളത്തിന് ലഭിക്കുക. ബാക്കിയുള്ള 25 ശതമാനം തുക സംസ്ഥാനമാണ് വഹിക്കേണ്ടത്.
അതേസമയം 2017-18 സാമ്പത്തിക വര്‍ഷം അനുവദിച്ച നൂറ് കോടി രൂപയുടെ വരവ് ചിലവ് കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍പാകെ കേരളം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഇതുമൂലം കേന്ദ്രത്തിന് പലിശയിനത്തില്‍ നല്ലൊരു തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട അവസ്ഥയാണ് ഉള്ളത്.
മാത്രമല്ല കൃത്യമായ ഇടവേളകളില്‍ കേന്ദ്ര വിഹിതം കൈപ്പറ്റുമ്പോഴും ബാക്കി തുക നീക്കി വയ്ക്കാത്തത് തൊഴിലുറപ്പ് ശമ്പള വിതരണത്തെ ബാധിക്കുന്നുമുണ്ട്. സത്യമിതായിരിക്കെ വീഴ്ചയുടെ ഉത്തരവാദിത്തം പലപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ കെട്ടി വയ്ക്കുകയാണ് സംസ്ഥാനം ചെയ്യാറുണ്ടായിരുന്നത്.എന്നാല്‍ രണ്ടാം ഗഡുവും അനുവദിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് കൂടി പുറത്ത് വന്നതോടെ ശമ്പളം മുടങ്ങുന്ന വിഷയത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളോട് മറുപടി പറയേണ്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍