മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാതന്റെ ഭീഷണി സന്ദേശം. കാമുകനെ തേടി നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താന്‍കാരി സീമ ഹൈദറിനെ നാട്ടിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ 26/11 പോലെയുള്ള ഭീകരാക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. വിളിച്ചയാള്‍ ഉറുദു ഭാഷയിലാണ് സംസാരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ജൂലായ് 12-നാണ് ഭീഷണി കോള്‍ ലഭിച്ചത്. ഉറുദു ഭാഷയില്‍ സംസാരിച്ച ഇയാള്‍ 2008 നവംബര്‍ 26-ന് മുംബൈയില്‍ നടന്നതുപോലുള്ള ഭീകരാക്രമണം ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ഇതിന് ഉത്തരവാദികള്‍. സീമ ഹൈദറിനെ തിരിച്ചയച്ചില്ലെങ്കില്‍ ഇന്ത്യ വന്‍ നാശം നേരിടേണ്ടി വരുമെന്നും അജ്ഞാതന്‍ പറഞ്ഞതായി മുംബൈ പൊലീസ് അറിയിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സംഭവത്തില്‍ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.