![](https://dailyindianherald.com/wp-content/uploads/2016/04/VELALPAPLY-.png)
ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയ്ക്ക് വധഭീഷണി.ഡിവൈഎഫ്‌ഐ മാത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ പേരിലാണ് കത്ത്. ഇതു സംബന്ധിച്ച് വെള്ളാപ്പള്ളി പൊലീസില്‍ പരാതിയും നല്‍കി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താങ്കളും മകനും പ്രചാരണം നടത്തി പാലക്കാട് നിയമസഭാ സീറ്റില്‍ ബിജെപി മുന്നണി വിജയിക്കുകയും മലമ്പുഴ സീറ്റില്‍ രണ്ടാം സ്ഥാനം നേടി വിഎസിന്റെ വിജയത്തിന്റെ ശോഭ കെടുത്തുകയും ചെയ്താല്‍ താങ്കള്‍ക്കും മകനും ടിപി ചന്ദ്രശേഖരന്റെ അനുഭവം ഉണ്ടാകുമെന്നാണ് കത്ത്. കൈപ്പടകൊണ്ട് എഴുതിയ ഭീഷണി കത്ത് ഫെയ്‌സ് ബുക്കിലൂടെ വെള്ളാപ്പള്ളി പുറത്തുവിട്ടു. ഡിവൈഎഫ് ഐ മാത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയെന്ന് രേഖപ്പെടുത്തിയിരിക്കുന്ന കത്തില്‍ ഇങ്കിലാബ് സിന്ദാബാദ്, സിപിഐഎം സിന്ദാബാദ്, ഡിവൈഎഫ് ഐ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളുമുണ്ട്.
എന്നാല്‍ ഇത്തരമൊരു കത്ത് അയച്ചെന്ന ആരോപണം ഡിവൈഎഫ് ഐ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് ആരോ മനപ്പൂര്‍വ്വം ചെയ്തതാണിതെന്നാണ് ഡിവൈഎഫ് ഐയുടെ നിലപാട്. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന് വെള്ളാപ്പള്ളിയും പറയുന്നു. ബിജെപിയുടെ എന്‍ഡിഎ മുന്നണിയുടെ പ്രധാന പ്രചാരകനായി വെള്ളാപ്പള്ളി മാറിയിരുന്നു. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. മൈക്രോ ഫിനനാന്‍സ് തട്ടിപ്പില്‍ ആരോപണങ്ങളുമായി സജീവമായ വിഎസിനെ തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളി സജീവമാണെന്ന് വാര്‍ത്തകളും വന്നു. ഇതിനെടെയാണ് വെള്ളാപ്പള്ളിക്ക് വധഭീഷണി എത്തുന്നത്.
എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി വെള്ളാപ്പള്ളി തന്നെ ഉണ്ടാക്കിയതാകാം കത്തെന്നാണ് സിപിഐ(എം) വിശദീകരണം. എന്നാല്‍ ബിജെപിയുമായി കൂട്ടുകൂടിയതു മുതല്‍ ലഭിക്കുന്ന ഭീഷണികളുടെ തുടര്‍ച്ചയാണ് പുതിയ കത്തെന്ന് എസ്എന്‍ഡിപി നേതൃത്വവും വിശദീകരിക്കുന്നു.
മുമ്പ് ഇത്തരം കത്ത് ലഭിച്ചതിനെതുടര്‍ന്ന് വെള്ളാപ്പള്ളിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ക്രമീകരണം നേരിട്ട് ഏറ്റെടുത്തു. കമാണ്ടോ സുരക്ഷയും ഏര്‍പ്പാടാക്കി.