ഗുണ്ടായിസം കാട്ടിയ കെഎസ്‌യു നേതാവിനെ പുറത്താക്കി; വധഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥി നേതാവിനെ സംരക്ഷിക്കാന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങി

കണ്ണൂര്‍: കലാലയ രാഷ്ട്രീയത്തിലെ ഗുണ്ടായിസവും അരാജകവാദവും ചര്‍ച്ചകളായിരിക്കെ കെഎസ്എയു തിരഞ്ഞെടുപ്പില്‍ ക്രിമിനലുകളെ മത്സര രംഗത്തിറക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം പാളി. ക്രിമിനലുകളെയും ഗുണ്ടകളെയും കെഎസ്എയു നേതൃത്വസ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് അഖിലേന്ത്യ നേതൃത്വം തന്നെ തടയിടുകയായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനെതിരെ വധഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിയെ കെഎസ് യു അധ്യക്ഷനാക്കാനുള്ള നീക്കമാണ് എന്‍എസ് യു നേതൃത്വം തടഞ്ഞത്. ഗുണ്ടായിസം കാട്ടിയ രാഹുല്‍ തളിപ്പറമ്പിലിനെയാണ് പ്രാഥമീക അംഗത്വത്തില്‍ നിന്നും പുറത്താക്കി ഗുണ്ടായിസത്തിന് തടയിട്ടത്.

കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെയുള്ളവരും സുധാകരനും ഈ വിദ്യാര്‍ത്ഥി നേതാവിന് വേണ്ടി രംഗത്തിറങ്ങി എന്നതാണ് കോണ്‍ഗ്രസുകാരെ പോലും ഞെട്ടിച്ചത്. സമുനതനായ കോണ്‍ഗ്രസ് നേതാവിനെ വെല്ലുവിളിച്ച വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സംരക്ഷിക്കാനാണ് നേതാക്കള്‍ ശ്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.എസ്.യു സംഘടനാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചേര്‍ത്ത കെ.എസ്.യു. നേതാക്കള്‍ക്കാണ് ഗ്രൂപ്പ് നേതാക്കളുടെ തെറിയഭിഷേകവും വധഭീഷണിയുമുണ്ടായത് . ”അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ മതി, പൊന്നുമോനെ നിന്റെ വീട്ടില്‍ കയറി അടിയ്ക്കും നിന്റെ വീട്ടിലെ ലാന്റ് ഫോണ്‍ നമ്പര്‍ നോക്കിയാല്‍ മതി. സമരത്തിന്റെ പേരില്‍ കള്ളകേസില്‍ കുടുക്കും.. ഇതൊക്കെ നീ റെക്കോര്‍ഡ് ചെയ്ത് സജീവ് ജോസഫിന് കൊടുത്താലും സജീവ് ജോസഫിന്റെ കാറ് വരെ കത്തിക്കും.” കെഎസ് യു ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഒരു വിദ്യാര്‍ത്ഥി നേതാവാണ് മറ്റൊരു വിദ്യര്‍ത്ഥിയെ വിളിച്ച് കൊലവിളി നടത്തുന്നത്.

ഗ്രൂപ്പിനതീതമായി വോട്ട് ചേര്‍ത്ത കണ്ണൂര്‍ പൈസക്കിരി ദേവമാതാ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഐ ബിന്‍ ജേക്കബ്ബ്, കുസാറ്റിലെ എം.എസ്സി വിദ്യാര്‍ത്ഥിയും കണ്ണൂര്‍ സ്വദേശിയുമായ സുഹൈല്‍ ചെമ്പന്‍ തൊട്ടിക്കു മാണ് കണ്ണൂരിലെ ഐ ഗ്രൂപ്പ് നേതാവും ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ തളിപ്പറമ്പ് ഭീഷണിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ ഇയളെ സംരക്ഷിക്കാന്‍ സംസ്ഥാന നേതാക്കളെല്ലാരും രംഗത്തിറങ്ങിയെങ്കിലും എന്‍ എസ് എയു ഇയാളെ ഒഴിവാക്കുകയായിരുന്നു.

Top