കെ.പി.സി.സി.ജനറല്‍ സെക്രട്ടറിയുടെ കാറ് കത്തിക്കുമെന്ന് ഭീഷണി; അമ്മയോടും അച്ഛനോടും പറഞ്ഞ് വീട്ടീല്‍ നിന്നിറങ്ങാന്‍ സഹപ്രവര്‍ത്തകന് മുന്നറിയിപ്പ്; കണ്ണൂരില്‍ കെ.എസ്.യു തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിലേക്ക്

കണ്ണൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രിയത്തിന്റെ പിടിവലികള്‍ പരിധിവിട്ട് പുറത്തേയ്ക്ക്. കോണ്‍ഗ്രസ് പ്രവര്‍ത്തകക്ക് തന്നെ അപമാനമാകുന്ന വാര്‍ത്തകളാണ് കണ്ണൂരില്‍ നിന്നും പുറത്ത് വരുന്നത്. ഉടനെ നടക്കാനിരിക്കുന്ന കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരിലാണ് കണ്ണൂര്‍ കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങളുയരുന്നത്.

കെ.എസ്.യു സംഘടനാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചേര്‍ത്ത കെ.എസ്.യു. നേതാക്കള്‍ക്ക് ഗ്രൂപ്പ് നേതാക്കളുടെ തെറിയഭിഷേകവും വധഭീഷണിയും. ”അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ മതി, പൊന്നുമോനെ നിന്റെ വീട്ടില്‍ കയറി അടിയ്ക്കും നിന്റെ വീട്ടിലെ ലാന്റ് ഫോണ്‍ നമ്പര്‍ നോക്കിയാല്‍ മതി.  സമരത്തിന്റെ പേരില്‍ കള്ളകേസില്‍ കുടുക്കും.. ഇതൊക്കെ നീ റെക്കോര്‍ഡ് ചെയ്ത് സജീവ് ജോസഫിന് കൊടുത്താലും സജീവ് ജോസഫിന്റെ കാറ് വരെ കത്തിക്കും.” കെഎസ് യു ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഒരു വിദ്യാര്‍ത്ഥി നേതാവാണ് മറ്റൊരു വിദ്യര്‍ത്ഥിയെ വിളിച്ച് കൊലവിളി നടത്തുന്നത്. വീട്ടില്‍ കേറി സ്വന്തം സഹപ്രവര്‍ത്തനെ തല്ലുമെന്ന് പറയുന്ന തരത്തിലേയ്ക്ക് കണ്ണൂരിലെ കെഎസ് യു ഗുണ്ടായിസം വളര്‍ന്നിട്ടും അതേ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഒരക്ഷരം മിണ്ടാന്‍ തയ്യാറായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൂപ്പിനതീതമായി വോട്ട് ചേര്‍ത്ത കണ്ണൂര്‍ പൈസക്കിരി ദേവമാതാ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഐ ബിന്‍ ജേക്കബ്ബ്, കുസാറ്റിലെ എം.എസ്സി വിദ്യാര്‍ത്ഥിയും കണ്ണൂര്‍ സ്വദേശിയുമായ സുഹൈല്‍ ചെമ്പന്‍ തൊട്ടിക്കു മാണ് കണ്ണൂരിലെ ഐ ഗ്രൂപ്പ് നേതാവും ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ തളിപ്പറമ്പിന്റെ ഭീഷണി.

കെ.എസ്.യുവിന്റെ ചുമതല വഹിക്കുന്ന കെ.പി സി സി ജനറല്‍ സെക്രട്ടി സജീവ് ജോസഫിന്റെ വണ്ടി കത്തിക്കുമെന്നുവരെ വിദ്യാര്‍ത്ഥി നേതാവ് ഭീഷണി മുഴക്കുന്നു. ദേശിയ രാഷ്ട്രീയത്തില്‍ വരെ ശ്രദ്ധേയനായ സജീവ് ജോസഫിനെതിരെയാണ് പരിധിവിട്ട ഈ കളി. ഒരു മുതിര്‍ന്ന നേതാവിനെതിരെ ഒരു വിദ്യാര്‍ത്ഥി നേതാവ് ഭീഷണി ഉയര്‍ത്തിയെന്ന വാര്‍ത്ത കണ്ണൂരിലെ കോണ്‍ഗ്രസിലും കലാപ കൊടി ഉയര്‍ത്തിയിരിക്കുകയാണ്.

കടുത്ത മത്സരം നടക്കുന്ന കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പില്‍ ഭീഷണിയും കയ്യൂക്കുമുപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ ചില പ്രവര്‍ത്തകര്‍ നടത്തുന്ന തെളിവായി ഫോണ്‍ സംഭാഷണവും പുറത്തായി. ഇതോടെ കെഎസ് യു തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. കണ്ണൂരിലെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി രാഹുല്‍ വി രാത്രി പതിനൊന്ന് മണിക്ക് എതിര്‍ ഗ്രൂപ്പിലുള്ള വിദ്യാര്‍ത്ഥികളെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഗ്രൂപ്പിനതീതമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്തി കെ എസ് യുവിനെ ശക്തിപ്പെടുത്താനുളള നീക്കങ്ങള്‍ക്കിടയിലാണ് ഐ ഗ്രൂപ്പിലെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ ഗുണ്ടായിസവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥി നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്തായതോടെ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യംപോലും ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. കെഎസ് യു സംഘടനാ തിരഞ്ഞെടുപ്പ് വിവാദത്തിലാക്കിയ ഫോണ്‍ സംഭാഷണം കേരളത്തിലാകെ ചര്‍ച്ചയായതേടെ മാനം പോയത് കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ്

Top