സെക്‌സി ദുര്‍ഗ്ഗയുടെ പേരില്‍ സംവിധായകന് ഭീഷണി; മതവികാരം വൃണപ്പെട്ടെന്ന് ഹിന്ദു സ്വാഭിമാന്‍ സംഘിന്റെ പ്രസിഡന്റ്

തന്റെ പുതുയ ചിത്രത്തിന്റെ പേരിന്റെ പ്രത്യേകത കാരണം താന്‍ നിരന്തരം ഭീഷണി നേരിടുന്നെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സെക്‌സി ദുര്‍ഗ്ഗ എന്നാണ് പുതിയ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണിത്. റോട്ടര്‍ഡാമില്‍ വച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് സനല്‍കുമാര്‍ ശശിധരന്‍ താന്‍ ഭീഷണി നേരിടുന്ന കാര്യം അറിയിച്ചത്. ഭീഷണി വന്ന വാട്‌സ് ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദു സ്വാഭിമാന്‍ സംഘ് എന്ന സംഘടനയുടെ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന രാഹുല്‍ ശ്രീവാസ്തവയും ഇയാള്‍ അംഗമായ ധര്‍മോ രക്ഷതി രക്തിത എന്നൊരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മറ്റു ചിലരുമാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

ദുര്‍ഗാദേവിയുടെ പേരിന് മുന്‍പ് സെക്‌സി എന്ന പദം ഉപയോഗിച്ചത് കാരണം തന്റെ മതവികാരം വ്രണപ്പെട്ടുവെന്നാണ് രാഹുല്‍ ശ്രീവാസ്തവ പറയുന്നത്. തന്റെ സിനിമയയ്ക്ക് ദുര്‍ഗാദേവിയുമായി ഒരു ബന്ധവുമില്ലെന്ന് വിശദീകരിച്ചപ്പോള്‍ പിന്നെ എന്ത് കൊണ്ട് സെക്‌സി ശ്രീജ എന്ന് പേരിട്ടില്ല എന്നായി അയാള്‍. എന്നാല്‍ അതും ഒരു ദേവിയുടെ പേരാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതെന്റെ ഭാര്യയുടെ പേരാണെന്നായി അയാളുടെ മറുപടി. നിങ്ങള്‍ പറഞ്ഞ യുക്തി വച്ചു നോക്കുകയാണെങ്കില്‍ നിരവധി പാവപ്പെട്ട കുട്ടികള്‍ക്കും ദുര്‍ഗ എന്ന പേരുണ്ടാകുമെന്നും ഞാന്‍ ഓര്‍മിപ്പിച്ചു-സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top