ശരീരങ്ങള്‍ വെട്ടിനുറുക്കി ചാക്കിലാക്കിയ നിലയില്‍;വീട് കത്തിച്ച് രക്ഷപെടാന്‍ കൊലപാതകിയുടെ ശ്രമം; കൊല്ലപ്പെട്ടത് നാലുപേര്‍; കൊല്ലപ്പെട്ടവരുടെ മകനെ തേടി പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്തെ ഹൃദയഭാഗത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപെടുത്തി. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് പൊതിഞ്ഞുകെട്ടിയ നിലയിലുമാണ്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റിട്ടയര്‍ ഡോക്‌റും കുടുംബവുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. റിട്ട.ഡോക്ടര്‍ ജീന്‍ പത്മ അടക്കമുള്ളവരാണ് മരിച്ചതെന്നാണ് സൂചന. അര്‍ധരാത്രിയോടെ വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും തീ കെടുത്തിയശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിട്ട. ഡോക്ടറുടെ മകനെ കാണാതായിട്ടുണ്ട്. വീട്ടില്‍ റിട്ട. ഡോക്ടര്‍ അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. രണ്ട് ദിവസമായി ഡോക്ടറുടെ കാണാതായ മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. മൂന്ന് ദിവസമായി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ട് ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നാണ് മകന്‍ പറഞ്ഞതെന്നും സഹോദരന്‍ പറഞ്ഞു. ഡോക്ടറുടെ മകന്റെ കാലില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് കൊലപാതകം നടത്തിയശേഷം ശനിയാഴ്ച രാത്രി വീടിന് തീവയ്ക്കാന്‍ ശ്രമിച്ചതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ അന്വേഷണം നടത്തിയശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ശനിയാഴ്ച രാത്രി 11 മണിയോട് കൂടി ക്ലിഫ് ഹൗസിനടുത്തള്ള വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സെത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ചാക്കില്‍കെട്ടിയ നിലയിലുള്ള മൃതദേഹത്തിന്റെ പരിശോധന പൊലീസ് നടത്തിയിട്ടില്ല. ഫോറന്‍സിക് വിദഗ്ധരുടെ കൂടി സാന്നിധ്യത്തില്‍ ഞായറാഴ്ച മാത്രമേ പരിശോധന പൊലീസ് നടത്തുകയുള്ളു. അതിന് ശേഷം മാത്രമേ മരിച്ചവര്‍ ആരാണെന്ന് സ്ഥിരീകരിക്കൂ. റിട്ടയര്‍ ഡോക്ടര്‍ ജീന്‍ പത്മ അടക്കം അഞ്ച് പേരാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊല നടത്തിയ ശേഷം കേദര്‍ ജിന്‍സണ്‍ ഒളിവില്‍ പോയി എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തമ്പാനൂരില്‍ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Top