യുവാവിനെ തിട്ടകൊണ്ട് പോയി പീഡിപ്പിച്ച മൂന്ന് യുവതികളെ പോലീസ് തിരയുന്നു. മയക്കുമരുന്ന് കുത്തിവെച്ചശേഷമാണ് ഇവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്. ദക്ഷിണാഫ്രിക്കയില്‍പ്രിട്ടോറിയയിലാണ് 23-കാരനായ യുവാവ് പീഡിപ്പിക്കപ്പെട്ടത്.
വെള്ളിയാഴ്ച കിഴക്കന്‍ പ്രിട്ടോറിയയില്‍നിന്ന് കമ്യൂണല്‍ ടാക്സിയില്‍ കയറിയ യുവാവിന് പിന്നീട് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനമാണ്. ടാക്സിയിലുണ്ടായിരുന്ന മൂന്ന് യുവതികള്‍ പരിചയപ്പെട്ട് അടുത്തുകൂടി. യുവാവിനോട് മുന്നിലത്തെ സീറ്റിലേക്ക് ഇരിക്കാന്‍ ആവശ്യപ്പെടുകയും ടാക്സി മറ്റൊരു വഴിയിലൂടെ ഓടാന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് യുവതികളിലൊരാള്‍ മയക്കുമരുന്ന് കുത്തിവെച്ച് യുവാവിന്റെ ബോധം കെടുത്തി
ഉണര്‍ന്നപ്പോള്‍ പരിചയമില്ലാത്ത സ്ഥലത്ത് മുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു താനെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പിന്നീട് നിര്‍ബന്ധിച്ച് എനര്‍ജി ഡ്രിങ്ക് കുടിപ്പിച്ച യുവതികള്‍, ഇയാളെ ഒട്ടേറെത്തവണ കൂട്ടബലാല്‍സംഗത്തിനിരയാക്കി. പൊലീസ് ഗൗരവത്തോടെയാണ് ഈ സംഭവത്തെക്കാണുന്നതെന്ന് പൊലീസ് സര്‍വീസ് ക്യാപ്റ്റന്‍ കോള്‍ വെയ്ല്‍ബാഷ് പറഞ്ഞു.
മൂന്നുദിവത്തിനുശേഷം യുവാവിനെ അര്‍ധനഗ്‌നനായി ഒരു വയലില്‍ ഉപേക്ഷിച്ചശേഷം യുവതികള്‍ കടന്നുകളഞ്ഞു. ഇതുവഴിപോയ കാറിന് കൈകാണിച്ചാണ് യുവാവ് രക്ഷപ്പെട്ടത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നേരെയുള്ള ബലാല്‍സംഗം അതിഭീകരമായ നിലയിലാണ് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നത്. വര്‍ഷം അഞ്ചുലക്ഷം പേരെങ്കിലും ഇവിടെ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ലൈംഗികാതിക്രമങ്ങളില്‍ 20 ശതമാനത്തോളം പുരുഷന്മാര്‍ക്കുനേരെയാണ് ഉണ്ടാകുന്നതെന്നും കണക്കാക്കിയിട്ടുണ്ട്. പുരുഷന്മാര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ പൊലീസ് ഗൗരവത്തിലെടുക്കില്ലെന്നതിനാല്‍, അധികം പേരും പുറത്തുപറയാറില്ല.