
തിരുവനന്തപുരം: വീടിനടുത്ത് കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെ പതിനാറുകാരന്‍ അടക്കമുളള യുവാക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കോവളം കെ.എസ്.റോഡ് വേടര്‍ കോളനിയില്‍ സുചീന്ദ്രനെ(40) ആണ് സംഘം ആക്രമിച്ചത്. കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചും കല്ലുകൊണ്ട് ശരീരത്തിലിടിച്ചുമാണ് പ്രതികള്‍ സുചീന്ദ്രനെ പരുക്കേല്‍പ്പിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് കെ.എസ്. റോഡ് വേടര്‍കോളനി ഒലിപ്പുവിള വീട്ടില്‍ ബേബി സദനത്തില്‍ രാഹുല്‍(22) പാറവിള വീട്ടില്‍ ജിത്തു(24) പതിനാറുകാരന്‍ അടക്കം മൂന്നുപേരെയാണ് കോവളം പൊലീസ് അറസ്റ്റുചെയ്തത്. വെളളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ സുചീന്ദ്രന്റെ പരാതി പ്രകാരം കോവളം പൊലീസ് കേസെടുക്കുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക