തൃശൂര്‍: കേരളത്തിലെ കത്തോലിക്കാ സഭയുമായി കുടുതല്‍ സൗഹൃദം സ്ഥാപിക്കാന്‍ ബിജെപി ദേശിയ നേതൃത്വ മൊരുങ്ങുന്നു. അതിന്റെ ആദ്യപടിയായിരുന്നു കഴിഞ്ഞ ദിവസം തൃശൂരില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ദേശിയ സംസ്ഥാന നേതാക്കള്‍ ബിഷപ്പ് ഹൗസില്‍ നടത്തിയ ആശയ വിനിമയം. ഈ ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള സഭാവിശ്വാസികളെ ദേശിയ നേതൃത്വനിരയിലേക്ക് ഉയത്തരണമെന്ന ബിഷപ്പിന്റെ ആവശ്യം നൂറുശതമാനവും അംഗീകരിക്കുന്നതായി കേന്ദ്ര നേതാക്കള്‍ ഉറപ്പുനല്‍കി. കൂടുതല്‍ മേഖലകളില്‍ സഭയുമായി സഹകരിച്ച് മുന്നോട്ട് പോകാനും ബിജെപി താല്‍പ്പര്യം പ്രകടിപ്പിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ രൂപതയുടെ കീഴിലുള്ള ജൂബിലി മിഷന്‍ ആയുര്‍വേദ & റിസേര്‍ച്ച് സെന്ററിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചത് കേന്ദ്രമന്ത്രി മുക്താസ് അബ്ബാസ് സിങ് വിയാണ്. ഉദ്ഘാടന വേദിയില്‍ ബിജെപി ദേശിയ സംസ്ഥാന നേതാക്കളല്ലാതെ വേറെയാരുമുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ബിജെപിയ്ക്ക് വേണ്ട പരിഗണന സഭ നല്‍കുമെന്ന സൂചനകളാണ് ഈ വേദി നല്‍കുന്നത്. ബിജെപി ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് ,ദേശീയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അഡ്വ.ജോജോ ജോസ് ,ബി.ഗോപാലകൃഷ്ണന്‍ ,എ. നാഗേഷ് എന്നിവര്‍ മാത്രമായിരുന്നു ജൂബിലി മിഷന്‍ ഹോസ്റ്റാലിന്റെ ഭാരവാഹികള്‍ക്കൊപ്പം വേദിയിലുണ്ടാ യിരുന്നത്. കത്തോലിക്കാ സഭയുടെ ശക്തികേന്ദ്രമായ തൃശൂര്‍ രൂപതയുടെ പരിപാടിയിലേക്ക് ബിജെപി നേതാക്കള്‍ക്ക് മാത്രം പ്രത്യേക പരിഗണണ നല്‍കിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.
തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ,അതിരൂപതയുടെ സഹായ മെത്രാന്‍ എന്നിവരുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാക്കളും നടത്തിയ കൂടിക്കാഴ്ച്ചയും കേരളത്തില്‍ ബിജപിയുമായി സഭ സഹകരിക്കു ന്നതിനുവേണ്ടിയുള്ള പുതിയ കാല്‍വെയ്പ്പായിരുന്നുവെന്ന് സഭാ നേതൃത്വവും സമ്മതിക്കുന്നു.ഇടത് വലത് മുന്നണികളുടെ തുടര്‍ച്ചയായ അവഗണനകള്‍ സഭാ നേതൃത്വം തുറന്നുപറഞ്ഞതായാണ് അറിയാന്‍ കഴിയുന്നത്.
പ്രത്യേകിച്ച് കത്തോലിക്കാ സഭക്ക് വ്യക്തമായ വോട്ട് ബാങ്ക് സ്വാധീനമുള്ള തൃശൂര്‍ അതിരൂപതയുടെ ഈ നീക്കം കേരളത്തില്‍ ബിജെപിയോട് സഭ സ്വീകരിക്കുന്ന മൃദുസപീമനത്തിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. സഭാവിശ്വാസിയും അതേ സമയം ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച നേതാവുമായ അഡ്വ ജോജോജോസുള്‍പ്പെടെയുള്ളവരുടെ ചര്‍ച്ചയിലെ സാന്നിധ്യവും ഇക്കാര്യങ്ങള്‍ തെളിയിക്കുന്നതാണ്. കേരളത്തിലെ ക്രൈസ്ത വിശ്വാസികളുമായി ബിജെപി സൗഹൃദം സ്ഥാപിക്കണമെന്ന അജണ്ടയാണ് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തുമായി നടത്തിയ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്. ബിഷപ്പ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ സമുന്നതരായ ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു. ബിജെപിയുമായി സഹകരിക്കുന്ന ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുക എന്നതും ദേശീയ ഐക്യം ശക്തിപ്പെടുത്തുകയും അതിലൂടെ മത ന്യൂനപക്ഷങ്ങളെ പിന്തുണക്കുന്ന പ്രതീതി സൃഷ്ട്ടികുകയുമാണ് ലക്ഷ്യം. ബിജെപി യുമായി സഹകരിച്ചു പോകുന്ന തൃശൂര്‍ രൂപതക്കും കത്തോലിക്കാ ന്യൂനപക്ഷ സമുദായത്തിനും എല്ലാ സഹായ – സഹകരണവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ബിജെപി യില്‍ നിന്നുമുണ്ടാകുമെന്ന് രൂപതക്ക് കേന്ദ്ര സംസ്ഥാന നേതാക്കള്‍ ഉറപ്പ് നല്‍കി .
ന്യൂനപക്ഷ സമുദായമായ കത്തോലിക്കരില്‍ നിന്നും കൂടുതല്‍ പേരെ ബിജെപി ദേശീയ നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള ശ്രമവും ഇതിലൂടെ ലക്ഷ്യവയ്ക്കുന്നുണ്ട്. ആര്‍എസ്എസ് പിന്തുണയുള്ള ന്യൂനപക്ഷ മോര്‍ച്ചയിലേയ്ക്ക് കത്തോലിക്കാ സഭയില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തി ദേശിയ കമ്മിറ്റിയില്‍ കത്തോലിക്കരുടെ പ്രാതിനിത്യവും ആര്‍ച്ചുബിഷപ്പുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായതായി സൂചനയുണ്ട്. കൂടുതല്‍ കത്തോലിക്കരെ ഉള്‍പ്പെടുത്തി കേരളത്തിലെ കത്തോലിക്കാ സമൂഹത്തെ എന്‍ ഡി എ സഖ്യത്തിന്റെ ഭാഗമാക്കുക എന്ന തന്ത്രത്തിന് സഭയും പച്ചക്കൊടികാട്ടിയതായാണ് ഈ നീക്കങ്ങല്‍ നല്‍കുന്ന വ്യക്തമായ സൂചന.